ചെന്നൈ: മുഖ്യമന്ത്രി പദവി ഏറ്റെടുക്കാന്‍ വികെ ശശികല ഒരുങ്ങുന്നതിനിടെ തമിഴ്നാട് രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവ്. മുഖ്യമന്ത്രി പദം രാജിവെച്ച ഒ പനീര്‍സെല്‍വം വെളിപ്പെടുത്തലുമായി രംഗത്തെത്തിയതോടെ എഐഎഡിഎംകെ പിളര്‍പ്പിലേക്കെന്ന സൂചനകളാണ് ലഭിക്കുന്നത്. താന്‍ രാജി വെയ്ക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നുവെന്നാണ് പനീര്‍സെല്‍വം വ്യക്തമാക്കിയത്.
പനീര്‍സെല്‍വത്തിന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ശശികലയുടെ നേതൃത്വത്തില്‍ പോയസ് ഗാര്‍ഡനില്‍ മന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ത്തു. എംഎല്‍എമാരുടെ പിന്തുണ ഉറപ്പിക്കാനാണ് യോഗം വിളിക്കുന്നതെന്നാണ് സൂചന. എന്നാല്‍ മുഖ്യമന്ത്രി പദം രാജിവെച്ച പനീര്‍സെല്‍വം രാജി പിന്‍വലിച്ചേക്കുമെന്നാണ് സൂചന. പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ച് അണികളും രാത്രി തെരുലിറങ്ങി.
Read More:തുറന്നടിച്ച് പനീര്‍സെല്‍വം: 'തന്നെ നിര്‍ബന്ധിച്ച് രാജി വെപ്പിച്ചു , നടന്നത് അട്ടിമറി'
പനീര്‍സെല്‍വം രാജി പിന്‍വലിച്ചാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടേക്കും. ഈ സാഹചര്യത്തില്‍ പനീര്‍സെല്‍വത്തിന് കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ലഭിക്കാനാണ് സാധ്യത. ഇതിനിടെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന്റെ ചെന്നൈയിലേക്കുള്ള യാത്ര റദ്ദാക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു.