തൃണമൂൽ കോൺഗ്രസ് എംപി നുസ്രത്ത് ജഹാന്റെ ചിത്രം അവരുടെ സമ്മതമില്ലാതെ പരസ്യങ്ങളിൽ ഉപയോഗിച്ചെന്ന പരാതിൽ ഓൺലൈൻ ഡേറ്റിങ് ആപ്പിനെതിരെ കൊൽക്കത്ത സൈബർ സെൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ട്വിറ്ററിൽ ഈ ഈ പരസ്യം കണ്ട ഒരാളാണ് തന്റെ ചിത്രം ഇത്തരത്തിൽ ഉപയോഗിക്കപ്പെടുന്നതായി തന്നെ അറിയിച്ചതെന്ന് എംപി പറഞ്ഞു. തുടർന്ന് ആപ്പിനെക്കുറിച്ച് കൊൽക്കത്ത പൊലീസിനെ അറിയിക്കുകയായിരുന്നു. തന്റെ സമ്മതമില്ലാതെ തന്റെ ചിത്രം ഉപയോഗിക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.

Read More National News: സസ്പെൻഷൻ: ഗാന്ധി പ്രതിമയ്ക്കു സമീപം എംപിമാരുടെ പ്രതിഷേധം; ബിജെപി ഭീരുക്കളെന്ന് എളമരം കരീം

“ഇത് തികച്ചും അസ്വീകാര്യമാണ്, സമ്മതമില്ലാതെ ചിത്രങ്ങൾ ഉപയോഗിക്കുന്നത്. കൊൽക്കത്ത പോലീസിന്റെ സൈബർ സെല്ലിനോട് ഇക്കാര്യം പരിശോധിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. ഈ വിഷയം നിയമപരമായി നേരിടാൻ ഞാൻ തയ്യാറാണ്,” ഒരു അഭിനേത്രി കൂടിയായ നുസ്രത്ത് ജഹാൻ ട്വീറ്റ് ചെയ്തു.

“ലോക്ക്ഡൗണിൽ വീട്ടിൽ കഴിഞ്ഞുകൊണ്ട് തന്നെ സുഹൃത്തുക്കളെയുണ്ടാക്കുക” എന്ന അടിക്കുറിപ്പോടെ അപ്ലിക്കേഷനിലൂടെയായിരുന്നു എംപിയുടെ ചിത്രം ഡേറ്റിങ് ആപ്പിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടത്.

Read More National News: കാർഷിക ബിൽ പ്രതിഷേധം: കെ.കെ രാഗേഷും എളമരം കരീമും അടക്കം എട്ട് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

സംഭവത്തിൽ ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം നടപടിയെടുക്കുമെന്ന് കൊൽക്കത്ത പോലീസ് അധികൃതർ അറിയിച്ചു. 10 ലക്ഷത്തിലധികം ഉപയോക്താക്കളുണ്ടെന്നാണ് ഡെയ്റ്റിങ്ങ് ആപ്പ് അവകാശപ്പെടുന്നത്. അപരിചിതരായ ആളുകളുമായി ബന്ധിപ്പിക്കാനും ആഗോളതലത്തിൽ സൗഹൃദങ്ങളുണ്ടാക്കാനും സഹായിക്കുമെന്നും ആപ്പ് അവകാശപ്പെടുന്നു.

Read More: Kolkata police initiates probe against dating app for using TMC MP’s picture without consent

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook