ന്യൂഡഹി: ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. പത്തനംതിട്ട വള്ളിക്കോട് കോട്ടയം സ്വദേശിനി പാറയിൽ പുത്തൻവീട് അംബിക(46) ആണ് മരിച്ചത്. ചികിത്സയിലിരിക്കവേ ആരോഗ്യനില വഷളാകുകയും വൈകിട്ട് 3.45ഓടെ മരണം സംഭവിക്കുകയുമായിരുന്നു.

മെയ് 22 നാണ് അംബികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും തുടർന്ന് കോവിഡ് -19 ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു എന്നും ഡോക്ടർ പറഞ്ഞു: “അവരെ ഞായറാഴ്ച കോവിഡ് -19 ഐസിയുവിലേക്ക് മാറ്റി. അവർ ഉച്ചയോടെ അന്തരിച്ചു.” വെന്റിലേറ്റർ പിന്തുണയിലായിരുന്നു അംബികയെന്ന് ഡോക്ടർ പറഞ്ഞു.

ഡൽഹിയിലെ തന്നെ കൽര ആശുപത്രിയിൽ 12 വർഷങ്ങളായി ജോലി ചെയ്തു വരികയായിരുന്നു അംബിക. ഭർത്താവ് സനിൽകുമാർ മലേഷ്യയിൽ ഖത്തർ എംബസി ഉദ്യോഗസ്ഥനാണ്. അഖിലും ഭാഗ്യയുമാണ് മക്കൾ.

Read More: ലോകത്ത് കോവിഡ് ബാധിതര്‍ 55 ലക്ഷത്തിലേക്ക്; യുഎസിൽ മരണസംഖ്യ ഒരുലക്ഷത്തിനടുത്ത്

ഡൽഹിയിലെ മലയാളി കൂട്ടായ്മ പത്തനംതിട്ട കലക്ടറേറ്റുമായി ബന്ധപ്പെട്ട് ബന്ധുക്കളെ വിവരമറിയിച്ചു. നാട്ടിലുള്ള മകൻ നാളെ ഡൽഹിയിൽ എത്തിയ ശേഷമായിരിക്കും പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾ.

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ റിപ്പോർട്ട് പ്രകാരം, കോവിഡ്-19 ബാധിച്ച് മരിക്കുന്ന രാജ്യത്തെ ആദ്യത്തെ നഴ്സ് ആണ് അംബിക. ഡൽഹിയിൽ ഇതുവരെ 500 ആരോഗ്യ പ്രവർത്തകർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

Read in English: 46-yr-old nursing officer dies of Covid at Safdarjung

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook