സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത് സമീപത്തുള്ള ഓടയില്‍ ഉപേക്ഷിച്ചു. കാലു ഭൂമിഹാര്‍ എന്ന് പത്തൊന്‍പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവം നടന്ന് 11 മണിക്കൂറുകള്‍ക്ക് ശേഷമാണ് പൊലീസ് കുട്ടിയെ കണ്ടെടുത്തത്. ശരീരത്തില്‍ ഗുരുതരമായ പരിക്കുകളുണ്ടായിരുന്ന പെണ്‍കുട്ടിക്ക് ബോധമുണ്ടായിരുന്നില്ല. ഭൂമിഹാറിനെതിരെ ബലാത്സംഗം, കൊലപാതക ശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസെടുത്തു. പെണ്‍കുട്ടിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരന്‍ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയെങ്കിലും തെറ്റായ സ്ഥലമാണ് ഇയാള്‍ പൊലീസിന് പറഞ്ഞു കൊടുത്തത്.

‘ദിണ്ടോലിയിലെ കൂലിപ്പണിക്കാരയ ദമ്പതികളാണ് കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നല്‍കിയത്. കുട്ടിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരനാണ് അയല്‍വാസിയായ ഭൂമിഹാര്‍ കുട്ടിയെ എടുത്തുകൊണ്ടു പോയ വിവരം പറഞ്ഞത്,’ പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

സൂറത്തില്‍ തന്നെ അഞ്ചുവയസായ മറ്റൊരു കുട്ടിയും ബലാത്സംഗത്തിനിരയായതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 1.45ഓടെ കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലെത്തി. ശരീരത്തില്‍ മുറിവുകള്‍ കണ്ടതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടിയുമായി ആശുപത്രിയില്‍ എത്തുകയും തുടര്‍ന്ന് വൈദ്യ പരിശോധനയില്‍ കുട്ടി ബലാത്സംഗ ചെയ്യപ്പെട്ടതായി കണ്ടെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഒന്നും നാലും വയസ് പ്രായമുള്ള സഹോദരിമാരെ 20കാരനായ ബന്ധു ബലാത്സംഗം ചെയ്തു. കുട്ടികളുടെ അമ്മയുമായി ബന്ധം സ്ഥാപിക്കാന്‍ ഇയാള്‍ ശ്രമിക്കുകയും എന്നാല്‍ ഈ സ്ത്രീ ഇയാളെ അവഗണിക്കുകയും ചെയ്തതിലുള്ള പ്രതികാരം തീര്‍ക്കാനാണ് ഇയാള്‍ കുട്ടികളെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറയുന്നു. പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ