/indian-express-malayalam/media/media_files/uploads/2023/08/Nuh-Violence.jpg)
സംഘര്‍ഷത്തെ തുടര്‍ന്ന് നൽഹാർ മഹാദേവ് ക്ഷേത്രത്തിൽ മൂവായിത്തോളം ആളുകളെ ബന്ദികളാക്കിയതായി ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ് പറഞ്ഞു
ന്യൂഡല്‍ഹി: തിങ്കളാഴ്ച ഹരിയാനയിലെ നുഹിൽ ബ്രജ്മണ്ഡല്‍ ജലാഭിഷേക് യാത്രയ്ക്കിടെ നടന്ന സംഘര്‍ഷത്തില്‍ ഇതുവരെ ആറ് പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് വര്‍ഷം മുന്‍പാണ് ഇത്തരമൊരു യാത്ര വിശ്വഹിന്ദു പരീഷത്ത് (വിഎച്ച്പി) ആവിഷ്കരിച്ചത്. 2011-ലെ സെന്‍സസ് പ്രകാരം 79.2 ശതമാനം മുസ്ലീം ജനവിഭാഗം വരുന്ന ജില്ലയിലെ ഹിന്ദു സ്ഥാനങ്ങള്‍ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യമാണ് യാത്രയ്ക്ക് പിന്നിലുള്ളത്.
ഐതീഹ്യമനുസരിച്ച് മേവത്ത് എന്നാണ് നൂഹ് അറിയപ്പെട്ടിരുന്നത്. മഹാഭാരതത്തിലെ പാണ്ഡവരുടെ കാലത്ത് മൂന്ന് ശിവലിംഗങ്ങളുടെ സ്ഥാനമായാണ് മേവത്തിനെ കണക്കാക്കപ്പെട്ടിരുന്നത്. കൃഷ്ണന്‍ ഇവിടെ പശുക്കളെ മേയിച്ചിരുന്നതായും പറയപ്പെടുന്നു. ഈ സ്ഥലങ്ങള്‍ മേഖലയിലെ സ്വാധീനമുള്ളയാളുകളുടെ കയ്യേറ്റ ഭീഷണി നേരിടുന്നതായാണ് വിഎച്ച്പി നേതാക്കളുടെ അവകാശവാദം.
ജലാഭിഷേക് യാത്രയുടെ ഭാഗമായി നടക്കുന്ന മേവത്ത് ദർശൻ യാത്ര ഈ മേഖലയിലെ മതപരമായ സ്ഥലങ്ങളുടെ പ്രാധാന്യം വീണ്ടെടുക്കാൻ സഹായിക്കുമെന്ന് വിഎച്ച്പി നേതാക്കൾ പറയുന്നു. ഹരിയാനയിലെ മറ്റ് ജില്ലകളിൽ നിന്നുള്ള ഭക്തരും ഈ യാത്രയിൽ പങ്കെടുക്കുകയും വരുന്ന നുഹിലെ ക്ഷേത്രങ്ങൾ സന്ദർശിക്കുകയും ചെയ്യുന്നു. ജില്ലയിലെ ആകെ ജനസംഖ്യയുടെ 20.37 ശതമാനം മാത്രമാണ് ഹിന്ദുക്കളുടെ സാന്നിധ്യം.
സോഹ്‌നയിൽ നിന്ന് മേവത്തിലേക്ക് പ്രവേശിക്കുന്ന യാത്ര, നൾഹാർ മഹാദേവ് ക്ഷേത്രത്തിൽ വച്ച് ആചാരപരമായി പവിത്രമായ ജലം ഒഴിക്കുന്നതിലൂടെയാണ് (ജല്‍ അഭിഷേക്) ആരംഭിക്കുന്നത്. ആരവല്ലികളാൽ ചുറ്റപ്പെട്ട ഈ പുരാതന ക്ഷേത്രം നൂഹ് നഗരത്തിനടുത്താണ്. നൾഹാർ പാണ്ഡവ റിസർവോയർ എന്നറിയപ്പെടുന്ന ഒരു കുളവും ഇവിടെയാണ്.
ഇതിന് ശേഷം, നുഹിലെ പുൻഹാന തെഹ്‌സിലിലെ ശ്രാൻഗർ ഗ്രാമത്തിലെ ജിരകേശ്വർ മഹാദേവും രാധാകൃഷ്ണ ക്ഷേത്രവും ഭക്തർ സന്ദർശിക്കുന്നു. തുടർന്ന് അവർ ശൃംഗേശ്വർ മഹാദേവ് ക്ഷേത്രത്തിലേക്ക് പോകും. അവിടെയും "ജൽ അഭിഷേക്" ചടങ്ങ് നടത്തും.
സംഘര്‍ഷത്തെ തുടര്‍ന്ന് നൽഹാർ മഹാദേവ് ക്ഷേത്രത്തിൽ മൂവായിത്തോളം ആളുകളെ ബന്ദികളാക്കിയതായി ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ് പറഞ്ഞു. ഏകദേശം 25,000 പേർ യാത്രയിൽ ഉണ്ടായിരുന്നു. ഗോ രക്ഷാ ദൾ, ബജ്‌റംഗ് ദൾ തുടങ്ങിയ സംഘടനകളുടെ പങ്കാളിത്തവും യാത്രയിലുണ്ടായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.