അമേരിക്കയില്‍ ന​ഗ്ന​നാ​യ തോ​ക്കു​ധാ​രി ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു. നാ​ലു പേ​ർ​ക്കു വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റു. ടെന്നസ്സിയിലെ നാഷ്‌വില്ലിയിലുള്ള വാഫിള്‍ ഹൗസ് റസ്റ്റോറൻറിൽ ഞായറാഴ്ച പുലര്‍ച്ചെ 3.25നാണ് സംഭവം.

നഗ്നനായി റസ്‌റ്റോറൻറിലെത്തിയ യുവാവ് എ.ആർ-15 റൈഫിൾ ഉപയോഗിച്ച്​ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന്, കാവല്‍ക്കാരിലൊരാള്‍ ഇയാളുടെ കൈയില്‍നിന്ന് തോക്ക് പിടിച്ചുവാങ്ങുകയായിരുന്നു. . ട്രാ​വി​സ് റെ​യ്ൻ​കിം​ഗ് എ​ന്ന ഇ​രു​പ​ത്തൊ​ന്പ​തു​കാ​ര​നാ​ണ് വെ​ടി​വ​യ്പ് ന​ട​ത്തി​യ​തെ​ന്നാ​ണു പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. ഇ​യാ​ളു​ടെ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു. ഇയാള്‍ക്കുവേണ്ടി പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയാണ്. അ​ക്ര​മി വേ​ഫി​ൾ ഹൗ​സി​ലെ​ത്തി​യ​തെ​ന്നു സം​ശ​യി​ക്കു​ന്ന വാ​ഹ​നം പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ഇ​ത് ഇ​ല്ലി​നോ​യി സ്വ​ദേ​ശി​യാ​യ റെ​യ്ൻ​കിം​ഗി​ന്‍റെ പേ​രി​ൽ തന്നെ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​വ​ണ്.

നിരന്തരം വെടിവെപ്പ് ആക്രമണങ്ങള്‍ ഉണ്ടാകുന്നതില്‍ അമേരിക്കയില്‍ പ്രതിഷേധങ്ങള്‍ വ്യാപകമായി നടന്നിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം അമേരിക്കയിലെ തോക്ക് ഉപയോഗത്തെ സംബന്ധിച്ച സംവാദത്തിന് വീണ്ടും തുടക്കം കുറിച്ചു. രാജ്യത്ത് അടുത്തിടെ നടത്തിയ ഒരു സർവേയിൽ പങ്കെടുത്ത 62 ശതമാനം ആളുകളും തോക്ക് ഉപയോഗം നിരോധിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ