ന്യൂഡൽഹി: ഉത്തർ പ്രദേശിലെ റായ്ബറേലിയിൽ പ്രവർത്തിക്കുന്ന എൻടിപിസി (നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍) പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ 16 പേർ കൊല്ലപ്പെട്ടു. അറുപതിലധികം പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ ഇടയുണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന വിവരം. അപകട സമയത്ത് ഏതാണ്ട് 150ലധികം തൊഴിലാളികൾ പ്ലാന്റിനുള്ളിൽ ഉണ്ടായിരുന്നു.

മൗറീഷ്യസില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പോയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മരിച്ചവരുടെ കുടുംബത്തിന് യുപി സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50,000 രൂപയും നിസാര പരുക്കുളളവര്‍ക്ക് 25,000 രൂപയും പ്രഖ്യാപിച്ചു.

210 മെഗാവാട്ട് ശേഷിയുള്ള അഞ്ച് പവർ ജനറേറ്റിങ് യൂണിറ്റുകളാണ് എൻ.ടി.പി.സിയിലുള്ളത്. ഇവയിൽ ഒന്നിൽ ഉപയോഗിക്കുന്ന ബോയ്ലർ പൈപ്പ് മര്‍ദ്ദം കാരണം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook