ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് (നാഷ്ണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) 2019 ഇത്തവണ നടക്കുന്നത് മെയ് 5ന് ആണ്. പരീക്ഷ ഒരുക്കങ്ങൾ പോലെ തന്നെ പ്രധാനമാണ് പരീക്ഷ ദിനത്തിൽ വിദ്യാർത്ഥികൾ എത്തേണ്ട വിധവും. പരീക്ഷ എഴുതാനെത്തുന്നവർക്കായി പ്രത്യേക ഡ്രസ് കോഡ് അടക്കമുള്ള കാര്യങ്ങൾ നടത്തിപ്പുകാർ നിഷ്കർശിക്കുന്നുണ്ട്.

അതേസമയം, ഫോനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷയിലെ നീറ്റ് പരീക്ഷ മാറ്റി വച്ചു. പുതുക്കിയ തിയ്യതികള്‍ പിന്നീട് അറിയിക്കുമെന്ന് നീറ്റ് അറിയിച്ചു. മെയ് അഞ്ചിനായിരുന്നു ഒഡീഷയില്‍ നീറ്റ് പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നത്.

മുമ്പ് പലതവണ ഡ്രസ് കോഡ് വിവാധത്തിലേക്ക് നീങ്ങിയിട്ടുണ്ടെങ്കിലും നീറ്റ് പരീക്ഷയുടെ സുതാര്യമായ നടത്തിപ്പിന് നാഷ്ണൽ ടെസ്റ്റിങ് ഏജൻസി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പരീക്ഷ കേന്ദ്രങ്ങളിൽ എത്തുന്നതിന് മുമ്പ് തന്നെ ഇക്കാര്യങ്ങൾ മനസിലാക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യാം.

ഡ്രസ് കോഡ് തന്നെയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. മെയ് 5 ഉച്ചയ്ക്ക് 2 മുതൽ 5 വരെ നടക്കുന്ന പരീക്ഷയ്ക്ക് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഡ്രസ് കോഡാണ് നാഷ്ണൽ ടെസ്റ്റിങ് ഏജൻസി നിഷ്കർശിക്കുന്നത്. ഇളംനിറത്തിലുള്ള വസ്ത്രങ്ങൾ വേണം ധരിക്കുവാൻ. ഫുൾ സ്ളീവ് വസ്ത്രങ്ങൾ നിർബന്ധമായും ഒഴിവാക്കണം. ഷൂ ധരിക്കുന്നതും ഒഴിവാക്കണം.

NEET 2019: ആൺകുട്ടികൾ വസ്ത്രധാരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. ഇളം നിറത്തിലുള്ള ഷർട്ട്/ ടീഷർട്ട് എന്നിവ ധരിക്കാമെങ്കിലും സിബ്ബ്, പോക്കറ്റ്, വലിയ ബട്ടൺ എന്നിവയുള്ളവ ഒഴിവാക്കണം

2. ഫുൾ സ്ലീവ് വസ്ത്രങ്ങൾ അനുവദിക്കുന്നതല്ല.

3. കുർത്ത, പൈജാമ എന്നിവ അനുവദിക്കുന്നതല്ല

4. ഷൂ പാടില്ല. പകരം വള്ളിച്ചെരുപ്പ്, സാധാരണ ചെരുപ്പ് എന്നിവ ആകാം.

5. വാച്ച്, ബ്രെസ്‌ലറ്റ്, തൊപ്പി, ബെൽറ്റ് എന്നിവ പാടില്ല

NEET 2019: പെൺകുട്ടികൾ വസ്ത്രധാരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. ഇളം നിറത്തിലുള്ള അരകൈ വസ്ത്രങ്ങൾ ഉപയോഗിക്കാം.

2. വലിയ ബട്ടൺ, ബാഡ്ജ്, ഫ്ലോറൽ പ്രിന്റിങ് എന്നിവയോട് കൂടിയ വസ്ത്രങ്ങൾ പാടില്ല

3. സാരി, ദുപ്പട്ട അനുവദിക്കില്ല

4. മുസ്ലിം പെൺകുട്ടികൾക്ക് ശിരോവസ്ത്രം ധരിക്കാമെങ്കിലും പരിശോധൻകൾക്കായി ഇവർ 12.30ന് മുമ്പ് തന്നെ പരീക്ഷ കേന്ദ്രങ്ങളിൽ എത്തണം

5. മോതിരം, കമ്മൽ, മൂക്കുത്തി, ചെയിൻ തുടങ്ങിയ ആഭരണങ്ങൾ പാടില്ല

Also Read: NEET UG 2019: മെഡിക്കല്‍ ബിരുദ കോഴ്സുകളിലേക്കുള്ള നീറ്റ് പരീക്ഷ മെയ് അഞ്ചിന്

NEET 2019: നിർബന്ധമായും ഒഴിവാക്കേണ്ട കാര്യങ്ങൾ

1. ഡോക്ടർ നിർദേശിച്ച കണ്ണടയും ലെൻസും ഉപയോഗിക്കാം. എന്നാൽ സൺഗ്ലാസ് ഒഴിവാക്കണം.

2. കടലാസ് ഷീറ്റ്, കടലാസ് കഷ്ണങ്ങൾ, ജ്യോമെട്രി ബോക്സ്, പെൺസിൽ ബോക്സ്, കാൽക്കുലേറ്റർ, പെൻ, സ്കെയിൽ, റൈറ്റിങ് പാഡ്, പെൻഡ്രൈവ്, ഇറേസർ, ലോഗരിതം ടേബിൾ, ഇലക്ട്രോണിക് പെൻ, സ്കാനർ

3. മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇയർഫോൺ, മൈക്രോഫോൺ, പേജർ, ഹെൽത്ത് ബാൻഡ്, മൈക്രോചിപ്

NEET 2019: ഇവ മറക്കാതിരിക്കുക

1. അഡ്മിറ്റ് കാർഡ്

2. തിരിച്ചറിയൽ കാർഡ്

3. പാസ്‌പോർട്ട് സൈസ് ഫോട്ടോ

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാത്തവരും നഷടപ്പെടുത്തിയവരും ഒഫിഷ്ൽ വെബ്സൈറ്റിൽ നിന്ന് വീണ്ടും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. www.ntaneet.nic.in എന്ന വെബ്സൈറ്റിൽ നിന്നും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

രാജ്യത്തെ 154 നഗരങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് നീറ്റ് പരീക്ഷ നടക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook