/indian-express-malayalam/media/media_files/uploads/2018/10/jee.jpg)
NTA JEE main exam date and shift 2019
JEE Mains Exam Date 2019:രാജ്യത്തെ എൻഐടികളിലേക്കും ഐഐഐടികളിലേക്കുമുള്ള 2019ലെ ജെഇഇ(ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ) പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. നഷ്ണൽ ടെസ്റ്റിങ് ഏജൻസിയുടെ വെബ്സൈറ്റിൽ പരീക്ഷക്രമം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷയുടെ ഒന്നാം ഘട്ടം 2019 ജനുവരി ആറ് മുതൽ 20 വരെയാണ് നടക്കുന്നത്.
ജനുവരി എട്ടിനാണ് ജെഇഇ മെയ്ൻ രണ്ടാം പേപ്പർ പരീക്ഷ. കൂടുതൽ വിവരങ്ങൾക്കായി പരീക്ഷാർത്ഥികൾ nta.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ഒന്നിലധികം പരീക്ഷാ തിയതികൾ
വ്യത്യസ്ഥ ദിവസങ്ങളിൽ പരീക്ഷ നടക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് അവരുടെ സൌകര്യാർത്ഥം പരീക്ഷ തിയതി തിരഞ്ഞെടുക്കാനാകും. ഇതിന് പുറമെ രണ്ട് തവണ ജെഇഇ, നീറ്റ് പരീക്ഷകൾ അഭിമുഖികരിക്കുകയാണെങ്കിൽ അതിൽ ഉയർന്ന മാർക്കാകും അന്തിമ ഫലത്തിന് പരിഗണിക്കുക.
യോഗ്യതാ മാനദണ്ഡം
പ്ലസ് ടൂ പരീക്ഷയിൽ 75 ശതമാനം മാർക്കാണ് വിദ്യാർത്ഥികൾക്ക് ജെഇഇക്ക് വേണ്ട അടിസ്ഥാന യോഗ്യത. എസ്ഇ, എസ്ടി വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് 65 ശതമാനം മാർക്ക് മതിയാകും.
മറ്റ് വിവരങ്ങൾ
ഒാൺലൈൻ അപ്ലിക്കേഷൻ സമർപ്പിക്കാനുള്ള അവസാന തിയതി സെപ്റ്റംബർ 30 ആണ്.
അഡ്മിഷൻ കാർഡുകൾ ഡിസംബർ 17 മുതൽ സൈറ്റിൽ ലഭ്യമാകും.
ജനുവരി ആറ് മുതൽ 20 വരെ എട്ട് വ്യത്യസ്ഥ തിയതികളിൽ പരീക്ഷകൾ നടക്കും. വിദ്യാർത്ഥികൾക്ക് അവരുടെ സൌകര്യാർത്ഥം ഏതെങ്കിലും ഒരു ദിവസം പരീക്ഷക്കായി തിരഞ്ഞെടുക്കാം.
ജനുവരി 31 നാകും പരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്നത്.
ജെഇഇ പരീക്ഷയിൽ വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് രാജ്യത്തെ എൻഐടികളിലും ഐഐഐടികളിലുമുള്ള ബാച്ചിലർ ഒഫ് ടെക്നോളജി (ബി.ടെക്), ബാച്ചിലർ ഒഫ് എൻജിനീയറിങ് (ബിഇ), ബാച്ചിലർ ഒഫ് ആർക്കിടെച്ചർ (ബി.ആർക്ക്) എന്നീ കോഴ്സുകളിൽ പ്രവേശനം നേടാവുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.