ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റിയിലേക്ക് നടന്ന സ്റ്റുഡന്റ്സ് യൂണിയൻ തിരഞ്ഞെടുപ്പിൽ എബിവിപിക്ക് അടിതെറ്റി. നിലവിലെ യൂണിയൻ ഭരിക്കുന്ന എബിവിപിയ്ക്ക് പ്രസിഡന്റ് സ്ഥാനം നിലനിർത്താനായില്ല.

കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ എൻഎസ്‌യുവിന്റെ സ്ഥാനാർത്ഥിയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചത്. എബിവിപിക്ക് ജനറൽ സെക്രട്ടറി സ്ഥാനം നേടാനായി. അതേസമയം ജോയിന്റ് സെക്രട്ടറി സ്ഥാനവും വൈസ് പ്രസിഡന്റ് സ്ഥാനവും എൻഎസ്‌യു നേടി.

വാർത്ത ഏജൻസിയായ എഎൻഐ യാണ് ട്വിറ്ററിലൂടെ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങൾ പുറത്തുവിട്ടത്. നേരത്തേ ജെഎൻയു വിൽ നടന്ന തിരഞ്ഞെടുപ്പിൽ നോട്ടയ്ക്കും പുറകിലായിരുന്നു എൻഎസ്‌യു. ഇവിടെ എബിവിപിയാണ് ഇടത് സഖ്യത്തിന് താഴെ രണ്ടാം സ്ഥാനത്തെത്തിയത്.

അഞ്ച് തുടർ യൂണിയനുകൾ ഭരിച്ച ശേഷമാണ് എബിവിപി പരാജയപ്പെട്ടത്. നേരത്തേ യൂണിയൻ ഭരിച്ചിരുന്ന എൻഎസ്‌യു വിനെ തന്നെ വിദ്യാർത്ഥികൾ യൂണിയൻ ഭരണം ഏൽപ്പിച്ചിരിക്കുകയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ