മുംബൈ: പ്രവാസികളുടെ വിദേശ ബാങ്ക്​ അക്കൗണ്ടുകൾ ആദായ നികുതി വകുപ്പി​​ന്റെ നിരീക്ഷണത്തിലെന്ന് റിപപോട്ടുകൾ. പ്രവാസികൾ നികുതി റി​ട്ടേൺ സമർപ്പിക്കു​ന്പോൾ അവരുടെ വിദേശത്തുള്ള ബാങ്ക്​ അക്കൗണ്ടുകളുടെ വിവരങ്ങൾ കൂടി ഇനി ഉൾപ്പെടുത്തണം. മാധ്യമം ഓൺലൈൻ ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

വിദേശത്തുള്ള ബാങ്ക്​ അക്കൗണ്ടുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനായി റിട്ടേൺ ഫോമിൽ(​ഐ.ടി.ആർ2) ഈ വിവരങ്ങൾ ചേർക്കാനുള്ള കോളം ഉൾപ്പെടുത്തിയുണ്ട്​​.

വിദേശ ബാങ്കി​​ന്റെ അക്കൗണ്ട്​ നമ്പർ, ബാങ്കി​​ന്റെ പേര്​, രാജ്യം, ബാങ്ക്​ ശാഖയുടെ ലൊക്കേഷൻ വ്യക്​തമാക്കുന്ന കോഡ്​, ഇൻറർനാഷണൽ ബാങ്ക്​ അക്കൗണ്ട്​ നമ്പർ തുടങ്ങിയവ രേഖപ്പെടുത്തേണ്ടി വരും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ