/indian-express-malayalam/media/media_files/uploads/2018/10/hasina-563570-sheikh-hasina-modi.jpg)
ന്യൂഡല്‍ഹി: അസമില്‍ ദേശീയ പൗരത്വ റജിസ്റ്ററില്‍ ഉള്‍പ്പെടാത്തവരെ ബംഗ്ലാദേശിലേക്ക് നാടുകടത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് പറഞ്ഞതായി ബംഗ്ലാദേശ് ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷൈഖ് ഹസീനയ്ക്ക് പ്രധാനമന്ത്രി ഇത് സംബന്ധിച്ച് വാക്ക് നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. നേരത്തേ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും പട്ടികയില്‍ ഉള്‍പ്പെടുത്താവരെ നാടു കടത്തില്ലെന്ന് പറഞ്ഞിട്ടുണ്ട്.
'ദേശീയ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടാത്തവരെ ബംഗ്ലാദേശിലേക്ക് നാടു കടത്തില്ലെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഞങ്ങളുടെ പ്രധാനന്ത്രിയായ ഷൈഖ് ഹസീനയ്ക്ക് വ്യക്തിപരമായി ഉറപ്പ് നല്‍കിയിട്ടുണ്ട്,' ഹസീനയുടെ രാഷ്ട്രീയകാര്യ ഉപദേഷ്ടാവ് എച്ച്ടി ഇമാം പിടിഐയോട് പറഞ്ഞു. 'ബംഗ്ലാദേശില്‍ ഒരു രാഷ്ട്രീയ അനിശ്ചിതത്വം ഉണ്ടാക്കിക്കൊണ്ട് ഇത്തരത്തിലുളള നാടുകടത്തല്‍ ഉണ്ടാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം അവസാനം ഞങ്ങള്‍ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പോവുന്ന സമയത്ത് ഇത്തരത്തിലുളള കാര്യങ്ങള്‍ സംഭവിക്കില്ല,' ഇമാം കൂട്ടിച്ചേര്‍ത്തു.
കൂടാതെ ധാക്കയിലുളള ഇന്ത്യന്‍ ഹൈക്കമ്മീഷണറും ഇത് സംബന്ധിച്ച് പരിഭ്രമിക്കേണ്ട കാര്യമില്ലെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. അസമില്‍ ജീവിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരിച്ചറിയാനാണ് സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ എന്‍ആര്‍സി പട്ടിക തയ്യാറാക്കിയത്. 40 ലക്ഷത്തോളം പേരെ പുറത്താക്കിയ പൗരത്വ പട്ടിക ജൂലൈ 30ന് പുറത്തിറങ്ങിയതോടെ രാജ്യത്ത് രാഷ്ട്രീയ വിവാദത്തിന് തിരി കൊളുത്തിയിരുന്നു. പട്ടികയ്ക്ക് പുറത്തുളളവരെ വോട്ടര്‍പട്ടികയില്‍ നിന്ന് തളളി രാജ്യത്ത് നിന്നും നാടുകടത്തുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് വ്യക്തമാക്കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us