scorecardresearch
Latest News

കശ്മീരിൽ പൊലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം തല്ലിക്കൊന്നു

ശ്രീനഗറിന് അടുത്തെ ജാമിയ മസ്ജിദ് പരിസരത്ത് വച്ചാണ് സംഭവം നടന്നത്

കശ്മീരിൽ പൊലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം തല്ലിക്കൊന്നു

ശ്രീനഗർ: കശ്മീരിലെ നൊഹാട്ടയിൽ പൊലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം തല്ലിക്കൊന്നു. ഡിവൈഎസ്പി മുഹമ്മദ് അയൂബ് പണ്ഡിത്തിനെയാണ് ഒരു സംഘം പേർ ചേർന്ന് കൊലപ്പെടുത്തിയത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം നടന്നത്. സ്ഥലത്ത് കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.

രാത്രി പെട്രോളിങ്ങ് നടത്തുകയായിരുന്ന ഡിവൈഎസ്പി മുഹമ്മദ് അയൂബിന്റെ ചിത്രങ്ങൾ എടുക്കാൻ ഒരു കൂട്ടം പേർ ശ്രമിച്ചു, ഇതിനെ തുടർന്ന് അയൂബ് ഇവർക്ക് നേരെ വെടിയുതിർത്തു. തുടർന്ന് ജനക്കൂട്ടം പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വെടിവെയ്പിൽ 3 പേർക്ക് പരിക്കേറ്റതായി നാട്ടുകാർ പറയുന്നു.

എന്നാൽ ഇദ്ദേഹം യൂണിഫോമിൽ ആയിരുന്നില്ല എന്നും, വൻ പൊലീസ് സന്നാഹം എത്തിയാണ് ജനക്കൂട്ടത്തെ പിരിച്ചു വിട്ടത് എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥന്രെ മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്ത വിധം വികൃതമായിരുന്നു എന്നും ഇദ്ദേഹത്തിന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് മുഹമ്മദ് അയൂബാണെന്ന് തിരിച്ചറിഞ്ഞതെന്നും റിപ്പോർട്ടുകളുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Nowhatta mob lynching jammu kashmir dysp mohammed ayub pandith killed jamia masjid srinagar