/indian-express-malayalam/media/media_files/uploads/2017/04/sbi-759.jpg)
SBI Net Banking Lock Feature to Avoid Fraud: ഇന്റർനെറ്റ് തട്ടിപ്പുകാർ ദിവസം കഴിയുന്തോറും കൂടുകയാണ്. അതിനാൽതന്നെ ഉപഭോക്താക്കൾക്ക് തങ്ങളുടെ നെറ്റ് ബാങ്കിങ് സൗകര്യം സുരക്ഷിതമായി ഉപയോഗിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നു. ഉപഭോക്താവിന് നെറ്റ് ബാങ്കിങ് ലോക്ക് ചെയ്യാനും ആവശ്യമുളളപ്പോൾ അൺലോക്ക് ചെയ്യാനും പുതിയ ഫീച്ചറിലൂടെ കഴിയും. റീട്ടെയിൽ ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ ഫീച്ചർ ലഭിക്കുക.
എസ്ബിഐയുടെ onlinesbi എന്ന വെബ്സൈറ്റിന്റെ ഹോം/ലോഗിൻ പേജിൽ തന്നെ ഉപഭോക്താവിന് ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനുമുളള ലിങ്ക് കൊടുത്തിട്ടുണ്ട്. 'Lock & Unlock User' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഉപഭോക്താവിന് ഈ സൗകര്യം പ്രയോജനപ്പെടുത്താം.
ലോക്ക് ചെയ്യുന്നതിനു മുൻപ് നിങ്ങളുടെ പ്രൊഫൈൽ പാസ്‌വേഡ് എവിടെയെങ്കിലും എഴുതി സൂക്ഷിക്കുക. ലോഗിൻ പാസ്‌വേഡ് അല്ല പ്രൊഫൈൽ പാസ്‌വേഡ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളുടെ ഇന്റർനെറ്റ് ബാങ്കിങ് അക്കൗണ്ട് ആദ്യമായി ലോഗിൻ ചെയ്യുമ്പോൾ നിങ്ങൾ ക്രിയേറ്റ് ചെയ്യുന്ന സെക്യൂരിറ്റി പാസ്‌വേഡാണിത്. പ്രൊഫൈൽ വിവരങ്ങൾ എഡിറ്റ് ചെയ്യാനാണ് ഈ പാസ്‌വേഡ് ഉപയോഗിക്കുക. അതായത് ഇപ്പോൾ പുതിയൊരു മൊബൈൽ നമ്പരാണ് നൽകേണ്ടതെങ്കിൽ ഈ പാസ്‌വേഡ് ഉപയോഗിച്ച് പ്രൊഫൈൽ തുറന്ന് വിവരങ്ങൾ എഡിറ്റ് ചെയ്യാം. പ്രൊഫൈൽ പാസ്‌വേഡ് മറന്നുപോയവരാണെങ്കിൽ ഇന്റർനെറ്റ് ബാങ്കിങ് ലോക്ക് ചെയ്യുന്നതിനു മുൻപ് പ്രൊഫൈൽ പാസ്‌വേഡ് റീസെറ്റ് ചെയ്യുക.
ഇന്റർനെറ്റ് ബാങ്കിങ് സൗകര്യം ലോക്ക് ചെയ്യേണ്ട രീതി
Step 1: www.onlinesbi.com വെബ്സൈറ്റ് സന്ദർശിക്കുക.
Step 2: 'Lock & Unlock User'ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഒരു പുതിയ പേജ് പോപ് അപ്പായി വരും.
Step 3: പുതിയ പേജിൽ ഇന്റർനെറ്റ് ബാങ്കിങ് യൂസർനെയിം, അക്കൗണ്ട് നമ്പർ, കപാചേ കോഡ് എന്നിവ നൽകുക. അതിനുശേഷം ഡ്രോപ് ഡൗൺ മെനുവിൽ option 'Lock user access' ഓപ്ഷൻ സെലക്ട് ചെയ്യുക.
Step 4: ആവശ്യമായ വിവരങ്ങൾ നൽകി കഴിയുമ്പോൾ സ്ത്രീനിൽ പുതിയൊരു പോപ് അപ് തുറക്കും.
Step 5: അതിലെ വിവരങ്ങൾ വായിച്ചു മനസിലാക്കിയശേഷം OK ക്ലിക്ക് ചെയ്യുക.
Step 6: നിങ്ങളുടെ രജിസ്റ്റേഡ് മൊബൈലിൽ നമ്പരിലേക്ക് ഒരു ഒടിപി എത്തും. ജോയിന്റ് അക്കൗണ്ട് ആണെങ്കിൽ ഒടിപി പ്രൈമറി അക്കൗണ്ട് ഉളള ആളുടെ മൊബൈലിലായിരിക്കും എത്തുക.
Step 7: ഒടിപി ശരിയായി നൽകി കഴിയുമ്പോൾ നിങ്ങളുടെ ഇന്റർനെറ്റ് ബാങ്കിങ് ലോക്ക് ആകും.
നെറ്റ് ബാങ്കിങ് അൺലോക്ക് ചെയ്യാൻ onlinesbi വെബ്സൈറ്റ് വഴിയോ ബാങ്ക് ബ്രാഞ്ച് മുഖേനയോ കഴിയും.
ഇന്റർനെറ്റ് ബാങ്കിങ് അൺലോക്ക് ചെയ്യേണ്ട വിധം
Step 1:www.onlinesbi.com വെബ്സൈറ്റ് സന്ദർശിക്കുക.
Step 2: 'Lock & Unlock User'ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഒരു പുതിയ പേജ് പോപ് അപ്പായി വരും.
Step 3: പുതിയ പേജിൽ ഇന്റർനെറ്റ് ബാങ്കിങ് യൂസർനെയിം, അക്കൗണ്ട് നമ്പർ, കപാചേ കോഡ് എന്നിവ നൽകുക. അതിനുശേഷം ഡ്രോപ് ഡൗൺ മെനുവിൽ option 'Unlock user access' ഓപ്ഷൻ സെലക്ട് ചെയ്യുക.
Step 4: നിങ്ങളുടെ രജിസ്റ്റേഡ് മൊബൈലിൽ നമ്പരിലേക്കും ഇ-മെയിൽ ഐഡിയിലേക്കും ഒരു ഒടിപി എത്തും.
Step 5: ഒടിപി നൽകി കഴിയുമ്പോൾ ഇന്റർനെറ്റ് ബാങ്കിങ് പ്രൊഫൈൽ പാസ്‌വേഡ് മുഖേനയോ അല്ലെങ്കിൽ ഹോം ബ്രാഞ്ച് മുഖേനയോ ആണ് അൺലോക്ക് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് നിങ്ങളോട് ചോദിക്കും.
Step 6: പ്രൊഫൈൽ പാസ്‌വേഡ് ഉപയോഗിച്ചാണ് തുറക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ അത് നൽകുക. ഹോം ബ്രാഞ്ച് മുഖേനയാണെങ്കിൽ അവിടെ സന്ദർശിക്കുക. ഹോം ബ്രാഞ്ചിൽ ഇന്റർനെറ്റ് ബാങ്കിങ് അൺലോക്ക് ചെയ്യാൻ പണമൊന്നും നൽകേണ്ടതില്ല.
Step 7: പ്രൊഫൈൽ പാസ്‌വേഡ് നൽകി കഴിയുമ്പോൾ നിങ്ങളുടെ ഇന്റർനെറ്റ് ബാങ്കിങ് അൺലോക്കാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.