റത്തോക്ക്: പശുവിനെ എന്തുകൊണ്ട് മാതാവായി കണക്കാക്കുന്നുവെന്നു കോളേജ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ ഹരിയാനയില്‍ പദ്ധതിയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്. ഹരിയാനയിലെ ഗോസേവ ആയോഗിന്റെ നേതൃത്വത്തില്‍, പശുക്കള്‍ വഴി മനുഷ്യനുണ്ടാകുന്ന പ്രയോജനങ്ങളെ കുറിച്ച് വിശദമായ ക്ലാസുകള്‍ സംഘടിപ്പിക്കുമെന്ന് ചെയര്‍മാന്‍ ഭാനി റാം മംഗള പറഞ്ഞു.

‘വിദ്യാര്‍ത്ഥികള്‍ പശുവിന്റെ പ്രാധാന്യത്തെ കുറിച്ച് പഠിച്ചു വളരേണ്ടതുണ്ട്. എങ്കിലേ അവര്‍ക്ക് മൃഗങ്ങളോട് ബഹുമാനമുണ്ടാകുകയും അവയെ സംരക്ഷിക്കുകയും ചെയ്യൂ.’ മംഗള പറയുന്നു. താന്‍ പശുക്കളുടെ പ്രാധാന്യത്തെക്കുറിച്ച് പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് കുറിച്ച് ആലോചിക്കുകയാണെന്നും, ഇത് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുകയും സിലബസില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

നമ്മള്‍ എരുമയ്ക്കല്ല, പശുവിനാണ് പ്രാധാന്യം നല്‍കുന്നത്. പശുവിന്റെ പാലും ഗോമൂത്രവും മനുഷ്യര്‍ക്ക് എന്തൊക്കെ പ്രയോജനങ്ങളാണ് നല്‍കുന്നതെന്നുള്ള കാര്യങ്ങള്‍ കുട്ടികള്‍ മനസിലാക്കണമെന്നും മംഗള കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ