ദില്ലി: ആ​ധാ​ർ വി​വ​ര​ങ്ങ​ൾ രേ​ഖപ്പെ​ടു​ത്തു​ന്ന​ത് വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​ത​യി​ലേ​ക്കു​ള്ള ക​ട​ന്നു ക​യ​റ്റ​മാ​ണെ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹർജി സു​പ്രീം കോ​ട​തി ഒ​ന്പ​തം​ഗ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് ഇന്ന് പരിഗണിക്കും. സ്വ​കാ​ര്യ​ത ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സി​ക്കു​ന്ന മൗ​ലി​കാ​വ​കാ​ശ​മാ​യി ക​ണ​ക്കാ​ക്കാ​നാ​കു​മോ​യെ​ന്ന വി​ഷ​യ​മാ​ണ് ഒ​ന്പ​തം​ഗ ബെ​ഞ്ച് പ​രി​ഗ​ണി​ക്കു​ക.

വ്യക്തികളുടെ സ്വകര്യതയുമായി ബന്ധപ്പെട്ട് എട്ടംഗ ബെഞ്ച് 1950ലും 1962ലും വിധി പുറപ്പെടുവിച്ചതിനാല്‍ ഇക്കാര്യം മാത്രം അതിലും ഉയര്‍ന്ന ബെഞ്ചിന്റെ പരിഗണനക്ക് വിടാന്‍ വാദം കേട്ട അഞ്ചംഗ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.

ആ​ധാ​റി​നാ​യി ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​ത​യി​ലേ​ക്കു​ള്ള ക​ട​ന്നു ക​യ​റ്റ​മാ​ണെ​ന്ന് വി​ഷ​യ​മാ​ണ് അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് പ​രി​ശോ​ധി​ച്ച​ത്. ഭ​ര​ണ​ഘ​ട​ന​യു​ടെ 21-ാം അ​നു​ച്ഛേ​ദ​ത്തി​ലും 19-ാം അ​നു​ച്ഛേ​ദ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും സ്വ​കാ​ര്യ​ത അ​വ​കാ​ശ​മാ​യി പ്ര​തി​പാ​ദി​ച്ചി​ട്ടു​ണ്ടെ​ന്നു ഹ​ർ​ജി​ക്കാ​ർ വാ​ദി​ച്ചു. അതോടൊപ്പം വിവിധ ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ ആധാര്‍ നിയമത്തെയും ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ