/indian-express-malayalam/media/media_files/uploads/2021/05/vaccine-4.jpg)
ന്യൂഡൽഹി: കോവിൻ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ അച്ചടിച്ച പേര്, ജനന വർഷം, ലിംഗഭേദം എന്നിവയിലെ പിശകുകൾ പരിഹരിക്കാൻ അവസരമൊരുക്കി കേന്ദ്രം. കോവിൻ വെബ്സൈറ്റിൽ ഇതിനുളള പുതിയ അപ്‌ഡേറ്റ് വരുത്തിയതായി സർക്കാർ അറിയിച്ചു.
കോവിൻ വെബ്സൈറ്റിൽ പ്രവേശിച്ച് യൂസർമാർക്ക് പിശകുകൾ തിരുത്താം. ''കോവിൻ വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ പേര്, ജനന വർഷം, ലിംഗഭേദം എന്നിവ സംബന്ധിച്ച് അശ്രദ്ധമായ പിശകുകൾ വന്നിട്ടുണ്ടെങ്കിൽ തിരുത്താനാകും,'' ആരോഗ്യ സേതു ആപ്പിന്റെ ഔദ്യോഗിക ഹാൻഡിലിൽ പറയുന്നു.
യാത്രാ സമയത്തും മറ്റ് ആവശ്യങ്ങൾക്കും കോവിൻ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കാം. പ്രതിരോധ കുത്തിവയ്പ് എടുത്ത ആളുകളെ ആരോഗ്യ സേതു ആപ്ലിക്കേഷനിൽ സ്വമേധയാ അപ്ഡേറ്റ് ചെയ്യാൻ സർക്കാർ നേരത്തെ അനുവദിച്ചിരുന്നു.
Read More: സംസ്ഥാനങ്ങൾ റജിസ്ട്രേഷൻ ഉറപ്പാക്കണം; 44 കോടി വാക്സിൻ ഡോസിന് ഓർഡർ നൽകി കേന്ദ്രം
വാക്‌സിൻ ഒരൊറ്റ ഡോസ് ലഭിച്ചവർക്ക് അവരുടെ ഹോം സ്‌ക്രീനിൽ വാക്സിനേഷൻ സ്റ്റാറ്റസിനൊപ്പം സിംഗിൾ ബ്ലൂ ടിക്കോടു കൂടിയ ആരോഗ്യ സേതു ലോഗോയും ലഭിക്കും. രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 14 ദിവസത്തിന് ശേഷം പൂർണ്ണമായും വാക്സിനേഷൻ ലഭിച്ചവർക്ക് ഇരട്ട ടിക്ക് ഉള്ള ‘ബ്ലൂ ഷീൽഡ്’ അപ്ലിക്കേഷനിൽ ദൃശ്യമാകും.
കോവിൻ പോർട്ടലിൽ നിന്ന് വാക്സിനേഷൻ സ്റ്റാറ്റസ് പരിശോധിച്ച ശേഷമാണ് ഈ ഇരട്ട ടിക്ക് ദൃശ്യമാകുക. കോവിൻ രജിസ്ട്രേഷനായി ഉപയോഗിക്കുന്ന മൊബൈൽ നമ്പർ വഴി വാക്സിനേഷൻ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാൻ കഴിയും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.