ന്യൂഡൽഹി: ലോകാദ്ഭുതങ്ങളിലൊന്നായ താജ്‌മഹൽ ഹിന്ദുക്ഷേത്രമാണെന്ന പ്രസ്താവനയുമായി ബിജെപി എംപി വിനയ് കത്യാർ. കാൻപൂരിൽ നിന്നുള്ള ബിജെപി അംഗമായ ഇദ്ദേഹം താജ്മഹലിൽ മുൻപ് ശിവലിംഗം ഉണ്ടായിരുന്നുവെന്നും പ്രസ്താവിച്ചു.

“മുഗൾ സാമ്രാജ്യം ഹിന്ദു ക്ഷേത്രം നശിപ്പിച്ചു. ഹൈന്ദവ ദേവന്മാരുടെയും ദേവിമാരുടെയും പ്രതിമകളുടെ അവശിഷ്ടങ്ങൾ താജ്മഹലിന് അടിയിൽ ഇപ്പോഴും കാണാനാകും.”, കത്യാർ വാർത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

ശിവലിംഗത്തിലേക്ക് വളരെ ഉയരത്തിൽ നിന്ന് ജലധാര ഉണ്ടായിരുന്നു. ഇത് തകർത്ത് അവിടെ അവരൊരു കുടീരം പണിതു. ശിവലിംഗം അവർ തകർത്തുവെന്നും വിനയ് കത്യാർ പറഞ്ഞു.

ചൊവ്വാഴ്ചയാണ് വിവാദ പ്രസ്താവനയുമായി യോഗി ആദിത്യനാഥ് രംഗത്ത് വന്നത്. “ഇന്ത്യക്കാരുടെ രക്തവും വിയർപ്പുമൊഴുക്കിയാണ് താജ്മഹൽ പണിതത്. പക്ഷെ എന്തിനായിരുന്നു പണിതതെന്ന് ഇപ്പോഴും വ്യക്തമല്ല”, യോഗി ആദിത്യനാഥ് പറഞ്ഞതിങ്ങനെ.

ആഗ്രയിൽ 370 കോടിയുടെ വികസന പ്രവർത്തനങ്ങൾ പ്രഖ്യാപിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി ഇത് വിലയിരുത്താൻ തന്റെ നേതൃത്വത്തിൽ ഇവിടം സന്ദർശിക്കുമെന്നും പറഞ്ഞു. അതേസമയം ഉത്തർപ്രദേശ് ഗവർണർ രാം നായിക് താജ് മഹലിനെ ചൊല്ലി രാഷ്ട്രീയം കളിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook