ന്യൂഡൽഹി: കോടതിയിൽ സമയം പാഴാക്കാനില്ലെന്ന് കാട്ടി ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ മാപ്പു പറച്ചിൽ തുടരുന്നു. ഇക്കുറി കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയോടാണ് ആംആദ്മി പാർട്ടി നേതാവ് മാപ്പ് പറഞ്ഞത്.

അരവിന്ദ് കെജ്രിവാൾ മാപ്പ് പറഞ്ഞ സാഹചര്യത്തിൽ മാനനഷ്ടകേസ് പിൻവലിക്കാൻ നിതിൻ ഗഡ്‌കരി തയ്യാറായി. ഇരുവരും സംയുക്ത ഹർജി ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ചു.

“വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്നവരാണ് നാം. താങ്കളെക്കുറിച്ച് ഞാൻ നടത്തിയ പരാമർശങ്ങൾ വേണ്ടത്ര മനസിലാകാതെയാണ്. ഇതിൽ ഞാൻ ഖേദിക്കുന്നു. താങ്കളോട് വ്യക്തിപരമായി വിദ്വേഷമില്ല. ഈ പ്രശ്നം ഇവിടെ വച്ച് അവസാനിപ്പിക്കാം,” അദ്ദേഹം നിതിൻ ഗഡ്കരിയ്ക്ക് എഴുതി നൽകിയ മാപ്പപേക്ഷയിൽ പറയുന്നു.

മുതിർന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ക​പി​ൽ സി​ബൽ, മ​ക​ൻ അ​മി​ത് സി​ബ​ൽ എന്നിവർക്കെതിരായ പരാമർശത്തിലും മു​ൻ പ​ഞ്ചാ​ബ് മ​ന്ത്രി ബി​ക്രം സിം​ഗ് മ​ജീ​ദി​യ​ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിലും കെജ്രിവാൾ മാപ്പുപറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ