ആഘോഷിക്കൂ, ഇനി കശ്മീരിലെ സുന്ദരികളായ പെണ്‍കുട്ടികളെ വിവാഹം ചെയ്യാം: ബിജെപി എംഎല്‍എ

ബിജെപി പ്രവര്‍ത്തകരെല്ലാം വലിയ ആകാക്ഷയിലാണ്. കാരണം, ഇനി സുന്ദരികളായ കശ്മീരി പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ സാധിക്കുമല്ലോ എന്ന് എംഎല്‍എ പറഞ്ഞു

ലക്‌നൗ: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയില്‍ സന്തോഷിക്കുകയാണ് വേണ്ടതെന്ന് ബിജെപി എംഎല്‍എ. മുസഫര്‍നഗറിലെ കത്വാലി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ വിക്രം സിങ് സൈനിയാണ് ഈ പ്രസ്താവന നടത്തിയിരിക്കുന്നത്. ബിജെപി പ്രവര്‍ത്തകരെല്ലാം വലിയ ആകാംക്ഷയിലാണ്. കാരണം, ഇനി സുന്ദരികളായ കശ്മീരി പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ സാധിക്കുമല്ലോ എന്ന് എംഎല്‍എ പറഞ്ഞു. ഒരു പാര്‍ട്ടി പരിപാടിയിലാണ് എംഎല്‍എയുടെ പ്രസ്താവന.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ ആഹ്ളാദ പ്രകടനം നടത്തിയുള്ള മണ്ഡലത്തിലെ പരിപാടിയിലാണ് ബിജെപി എംഎല്‍എ ഇങ്ങനെയൊരു പ്രസ്താവന നടത്തിയിരിക്കുന്നത്. വിവാഹം കഴിക്കാത്ത യുവാക്കള്‍ ആഹ്ളാദിക്കാം. അവര്‍ക്കിനി കശ്മീരിലെ സുന്ദരികളായ പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ സാധിക്കും. യാതൊരു തടസവും ഇനി നേരിടില്ല. കശ്മീരി പെണ്‍കുട്ടിയെ യുപിയില്‍ നിന്നുള്ള യുവാവ് വിവാഹം ചെയ്താലും ഇനി പ്രശ്‌നമല്ല. പൗരത്വം നഷ്ടപ്പെടില്ല. നേരത്തെ ഇന്ത്യയിലും കശ്മീരിലും രണ്ട് പൗരത്വങ്ങളായിരുന്നു. അത്തരം പ്രശ്‌നങ്ങളൊന്നും ഇനിയുണ്ടാകില്ല എന്നും ബിജെപി എംഎല്‍എ പറഞ്ഞു.

Read Also: ‘നല്ല പുലരി കാത്തിരിക്കുന്നു’; ജമ്മു കശ്മീരിലെ ജനങ്ങളോട് പ്രധാനമന്ത്രി

“ഇവിടെയുള്ള മുസ്ലീങ്ങളും തീര്‍ച്ചയായും ഇത് ആഘോഷിക്കണം. കശ്മീരില്‍ നിന്നുള്ള സുന്ദരികളായ പെണ്‍കുട്ടികളെ നിങ്ങളും വിവാഹം കഴിക്കൂ. എല്ലാവരും ഇത് ആഘോഷിക്കണം. രാജ്യം മുഴുവന്‍ ആഘോഷിക്കുന്ന കാര്യമാണിത്”-വിക്രം സിങ് സൈനി പറഞ്ഞു.

ഇന്നലെയാണ് 370 റദ്ദാക്കിയുള്ള ബില്‍ ലോക്‌സഭയില്‍ പാസാക്കിയത്. 72 നെതിരെ 351 വോട്ടുകള്‍ക്കാണ് പ്രമേയം പാസാക്കിയത്. കശ്മീരിലെ വിഘടനവാദികളുമായി ചര്‍ച്ചയില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീരിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ചയാകാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രത്യേക പദവി എടുത്തുകളയില്ലെന്നും ഷാ വ്യക്തമാക്കി. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. പാക്ക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടേതാണെന്നും ഷാ പറഞ്ഞു. ജമ്മു കശ്മീര്‍ ബില്‍ നോട്ട് നിരോധനംപോലെ മറ്റൊരു ദുരന്തമായിരിക്കുമെന്നു കോണ്‍ഗ്രസ് എംപി ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Now anyone can get married to a fair kashmiri girl says bjp mla

Next Story
Sushma Swaraj Passed Away Highlights: സുഷമ സ്വരാജിന് യാത്രാമൊഴി ചൊല്ലി രാജ്യം
The moderation of comments is automated and not cleared manually by malayalam.indianexpress.com