ന്യൂഡൽഹി​​: ഇനി സ്കൈപ് വഴി വീഡിയോ കോൾ ചെയ്യാനും ആധാറുമായി ബന്ധിപ്പിക്കണോ? വേണ്ടിവരുമെന്നാണ് പുതിയ വാർത്ത സൂചിപ്പിക്കുുന്നത്. സർക്കാർ എജൻസികൾക്കൊപ്പം മൈക്രോസോഫ്റ്റിന്റെ വിഡീയോ കോളിങ് ആപായ സ്‌കൈപ് ലൈറ്റും ആധാറിന്റെ സേവനം ഉപയോഗപ്പെടുത്തി തുടങ്ങിയിരിക്കുന്നു. ആപിൽ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആധാർ നമ്പർ കൂട്ടിചേർക്കുന്നതിനുള്ള സംവിധാനം മൈക്രോസോഫ്റ്റ് സ്‌കൈപിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് അറിയിച്ചിരിക്കുന്നത്.

ഇനി മുതല്‍ ആപ്പില്‍ വീഡിയോ കോളിംങ് നടത്തുമ്പോള്‍ ആധാര്‍ നമ്പര്‍ കൂടി ചേര്‍ക്കാനുള്ള ഓപ്ഷന്‍ കൂടി സ്‌ക്രീനില്‍ തെളിയും. അതില്‍ ക്ലിക്ക് ചെയ്ത് ആധാര്‍ നമ്പര്‍ ചേര്‍ക്കാം. ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണിലേക്ക് വരുന്ന ഒടിപി കൂടി നല്‍കിയാല്‍ മാത്രമേ ഈ പ്രക്രിയ പൂര്‍ത്തിയാവുകയുള്ളു.

സ്‌കൈപ് ലൈറ്റ് ഉപയോഗിച്ച് പ്രധാനപ്പെട്ട ബിസിനസ് പങ്കാളിയുമായോ സർക്കാർ പ്രതിനിധിയുമായോ വിഡീയോ കോളിങ് നടത്തുന്പോൾ ഇരുവരുടെയും ഐഡൻറിറ്റി മനസിലാക്കാൻ ആധാർ സഹായിക്കുമെന്നാണ് മൈക്രോസോഫ്റ്റിന്റെ പക്ഷം. ഉപഭോക്താവിന്റെ സമ്മതമുണ്ടെങ്കിൽ മാത്രമേ ആധാർ വിവരങ്ങൾ എല്ലാവർക്കും കാണാൻ സാധിക്കുകയുള്ളു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ