Latest News

#എന്‍റെ പേരിലല്ല; മുസ്ലീം കൊലപാതകങ്ങള്‍ക്കെതിരായ പ്രതിഷേധം പടരുന്നു

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലാതെയാണ് രാജ്യവ്യാപകമായി പ്രതിഷേധപരമ്പര അരങ്ങേറിയത്

Not in my name

മോദി സര്‍ക്കാരിനു കീഴില്‍ മുസ്ലീം ഹത്യകളും സമുദായത്തിനെതിരായ അക്രമങ്ങളും വര്‍ദ്ധിച്ചു വരുന്നതിന്‍റെ പാശ്ചാത്തലത്തിലാണ് മുസ്ലീം ഹത്യകള്‍ “എന്‍റെ പേരിലല്ല” എന്ന മുദ്രാവാക്യമുയര്‍ത്തികൊണ്ടുള്ള ജനകീയ പ്രതിഷേധങ്ങള്‍ ആരംഭിക്കുന്നത്. ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും കൊതിയോ ചിഹ്നമോ ഇല്ലാതെ നടക്കുന്ന ഈ പ്രതിഷേധ പരമ്പര രാജ്യമൊട്ടാകെ വ്യാപിക്കുകയാണ് ഇപ്പോള്‍.

ന്യൂഡല്‍ഹി, ചാണ്ഡിഗഡ്, ബാംഗ്ലൂര്‍, കൊല്‍ക്കത്ത, ലഖ്നൗ, മുംബൈ, കൊച്ചി, ഹൈദരാബാദ്, ജയ്പ്പൂര്‍, തിരുവനന്തപുരം, ലണ്ടന്‍ എന്നീ സ്ഥലങ്ങളിലാണ് ഇന്നത്തെ പ്രതിഷേധം അരങ്ങേറിയത്. പൂര്‍ണമായും സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പ്രതിഷേധ രംഗങ്ങള്‍ ചുവടെ :

ന്യൂഡല്‍ഹി

ചാണ്ഡിഗഡ്

ബാംഗ്ലൂര്‍

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 കൊല്‍ക്കത്ത

ലഖ്നൗ

മുംബൈ

തിരുവനന്തപുരം

കൊച്ചി

ഹൈദരാബാദ്

ജയ്പ്പൂര്‍

ഇന്ത്യയിലെ ഈ നഗരങ്ങള്‍ക്ക് പുറമെ, ലണ്ടന്‍ സര്‍വ്വകലാശാലയിലും പ്രതിഷേധം നടന്നു. വരും ദിവസങ്ങളില്‍ പൂനെ, ചെന്നൈ, പാക്കിസ്ഥാനിലെ കറാച്ചി, അമേരിക്കയിലെ ബോസ്റ്റണ്‍ എന്നിവിടങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Notinmyname protest spreads allover india

The moderation of comments is automated and not cleared manually by malayalam.indianexpress.com