scorecardresearch

'തെറ്റായി ഒന്നുമില്ല'; ശരദ് പവാര്‍- ഗൗതം അദാനി കൂടിക്കാഴ്ചയെ ന്യായീകരിച്ച് അജിത് പവാര്‍

സംസ്ഥാനത്ത് അജിത് പവാര്‍ ഭരണകക്ഷിയായ ബിജെപിയുമായി കൈകോര്‍ക്കുമെന്ന് അടുത്തിടെ അഭ്യൂഹങ്ങളുണ്ടായിരുന്നു

സംസ്ഥാനത്ത് അജിത് പവാര്‍ ഭരണകക്ഷിയായ ബിജെപിയുമായി കൈകോര്‍ക്കുമെന്ന് അടുത്തിടെ അഭ്യൂഹങ്ങളുണ്ടായിരുന്നു

author-image
WebDesk
New Update
Ajith Pawar | NCP | Shiva Sena

അജിത് പവാര്‍

മുംബൈ: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) അധ്യക്ഷന്‍ ശരദ് പവാര്‍- ഗൗതം അദാനി കൂടിക്കാഴ്ചയെ ന്യായീകരിച്ച് പവാറിന്റെ അനന്തരവനും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവുമായ അജിത് പവാര്‍. ''ഗൗതം അദാനിക്കും ശരദ് പവാറിനും പരസ്പരം നന്നായി അറിയാമെന്ന് എല്ലാവര്‍ക്കും അറിയാം. ഇതുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ കുഴപ്പമൊന്നുമില്ല. അദ്ദേഹം (അദാനി) ചില ആരോപണങ്ങള്‍ നേരിടുന്നുണ്ട്, എന്നാല്‍ അതിനര്‍ത്ഥം അദ്ദേഹം കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെട്ടുവെന്നല്ല്. വിഷയം പരിശോധിക്കാന്‍ ഒരു സമിതിയുണ്ട്, ''പൂനെയില്‍ നടന്ന യോഗത്തില്‍ അജിത് പവാര്‍ പറഞ്ഞു.

Advertisment

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്മേല്‍ അദാനി അന്വേഷണം നേരിടുന്നു, രാജ്യത്തെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ടു. ശരദ് പവാറിന് അദാനിയുമായി നല്ല ബന്ധമുണ്ടെന്ന് പറയപ്പെടുമ്പോള്‍ വിഷയത്തില്‍ ഇതിനകം സുപ്രീം കോടതി സമിതിയെ പിന്തുണക്കുന്ന പ്രതിപക്ഷ നിരയില്‍ വിരുദ്ധ നിലപാടാണ് പവാര്‍ സ്വീകരിച്ചത്. കോണ്‍ഗ്രസ് അതിന്റെ സ്ഥാനം നിലനിര്‍ത്തി, എന്നാല്‍ മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി (എംവിഎ) യുടെ ഐക്യത്തില്‍ പവാറിന്റെ നിലപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്.

സംസ്ഥാനത്ത് അജിത് പവാര്‍ ഭരണകക്ഷിയായ ബിജെപിയുമായി കൈകോര്‍ക്കുമെന്ന് അടുത്തിടെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് അജിത് പവാര്‍ തന്നെ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വ്യാഴാഴ്ച ശരദ് പവാറിന്റെ മുംബൈയിലെ വസതിയില്‍ ഗൗതം അദാനി സന്ദര്‍ശിച്ചത്. കൂടിക്കാഴ്ച രണ്ടു മണിക്കൂറിലേറെ നീണ്ടു. പിന്നീട് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് - ശരദ് പവാര്‍ കൂടികാഴ്ചയും നടന്നു. വെള്ളിയാഴ്ച രാവിലെ നടത്തിയ പത്രസമ്മേളനത്തില്‍, പൂനെയിലെ തന്റെ പരിപാടി വളരെ നേരത്തെ ഷെഡ്യൂള്‍ ചെയ്തിരുന്നതിനാല്‍ മുതിര്‍ന്ന നേതൃത്വം പങ്കെടുക്കുന്ന മുംബൈയില്‍ എന്‍സിപിയുടെ പരിപാടി തനിക്ക് നഷ്ടമാകുമെന്ന് അജിത് പവാര്‍ വ്യക്തമാക്കി.

Advertisment
Ncp Adani Group Sharad Pawar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: