/indian-express-malayalam/media/media_files/uploads/2023/08/Rahul-G.jpg)
Express Photo: Anil Sharma
യൂറോപ്യന്‍ പര്യടനത്തിനിടെ ബിജിപിക്കും നരേന്ദ്ര മോദി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിനുമെതിരെ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. എന്ത് വില കൊടുത്തും അധികാരം നിലനിര്‍ത്തുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്ന് രാഹുല്‍ പറഞ്ഞു.
ഫ്രാൻസിലെ പ്രമുഖ സോഷ്യൽ സയൻസ് സ്ഥാപനമായ പാരീസിലെ സയൻസസ് പിഒ സർവകലാശാലയിൽ നടത്തിയ ആശയവിനിമയ ചര്‍ച്ചയില്‍ ഭാരത് ജോഡോ യാത്ര, ഇന്ത്യയുടെ ജനാധിപത്യ ഘടനകളെ സംരക്ഷിക്കാനുള്ള പ്രതിപക്ഷ സഖ്യത്തിന്റെ പോരാട്ടം, ആഗോളതലത്തിലെ മറ്റ് പ്രധാന വിഷയങ്ങൾ എന്നീ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. "ഇന്ത്യയുടെ ആത്മാവിന്" വേണ്ടി പോരാടാൻ പ്രതിപക്ഷം പ്രതിജ്ഞാബദ്ധമാണെന്നും നിലവിലെ "പ്രക്ഷുബ്ധത"യിൽ നിന്ന് രാജ്യം "പുറത്തുവരുമെന്നും" അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"ഞാൻ ഗീത വായിച്ചിട്ടുണ്ട്. ഞാൻ പല ഉപനിഷത്തുകളും വായിച്ചിട്ടുണ്ട്. ഞാൻ ധാരാളം ഹിന്ദു പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. ബിജെപി ചെയ്യുന്ന കാര്യങ്ങളിൽ ഹിന്ദുവായി ബന്ധപ്പെട്ട് ഒന്നുമില്ല, തീർത്തും ഒന്നുമില്ല,” രാജ്യത്ത് “ഹിന്ദു ദേശീയത” ഉയരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി രാഹുല്‍ പറഞ്ഞു.
INDIA, Bharat Jodo Yatra, Geo-politics, Cronyism and other national & global issues - An engaging conversation with the students and faculty at Sciences PO University, Paris, France.
— Rahul Gandhi (@RahulGandhi) September 10, 2023
Watch the full video on my YouTube Channel:https://t.co/emcHLwBQoIpic.twitter.com/COXVM1zcAL
“നിങ്ങളെക്കാൾ ദുർബലരായ ആളുകളെ നിങ്ങൾ ഭയപ്പെടുത്തണമെന്നും ഉപദ്രവിക്കണമെന്നും ഞാൻ ഒരിടത്തും ഒരു ഹിന്ദു പുസ്തകത്തിലും വായിച്ചിട്ടില്ല, അല്ലെങ്കിൽ ഏതെങ്കിലും പണ്ഡിതനായ ഹിന്ദുവിൽ നിന്ന് കേട്ടിട്ടില്ല. അതിനാൽ, ഈ ആശയം, ഈ വാക്ക്, ഹിന്ദു ദേശീയവാദികള്‍ എന്നത് ഒരു തെറ്റായ വാക്കാണ്. അവർ ഹിന്ദു ദേശീയവാദികളല്ല. അവർക്ക് ഹിന്ദുമതവുമായി ഒരു ബന്ധവുമില്ല. അവർ എന്ത് വില കൊടുത്തും അധികാരം പിടിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു, അധികാരം ലഭിക്കാൻ അവർ എന്തും ചെയ്യും. കുറച്ച് ആളുകളുടെ ആധിപത്യമാണ് അവർക്ക് വേണ്ടത്, അതാണ് അവർ ഉദ്ദേശിക്കുന്നത്. അവരിൽ ഹിന്ദുവായി ഒന്നുമില്ല,” രാഹുല്‍ വ്യക്തമാക്കി.
ഇന്ത്യയിൽ ജനാധിപത്യം ആക്രമിക്കപ്പെടുന്നു, പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്തപ്പെടുന്നു, ഭരണഘടനാ സ്ഥാപനങ്ങൾ പിടിച്ചെടുക്കുന്നു തുടങ്ങിയ വാദങ്ങൾ രാഹുലിന്റെ വിദേശ സന്ദർശനങ്ങളിലെ സ്ഥിരം വിഷയങ്ങളാണ്. ഫെബ്രുവരി-മാർച്ച് മാസങ്ങളിലെ യുകെ സന്ദർശനത്തിനിടെ നടത്തിയ പരാമർശങ്ങളുടെ പേരിൽ ബിജെപി അദ്ദേഹത്തിനെതിരെ വലിയ വിമര്‍ശനം നടത്തിയിരുന്നു. രാഹുല്‍ മാപ്പ് പറയണമെന്ന് പോലും ബിജെപി ആവശ്യപ്പെട്ടിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.