സാമ്പത്തിക മാന്ദ്യത്തിന് കാരണം മോദിയുടെ നോട്ട് അസാധുവാക്കൽ: അരുണ്‍ ഷൂറി

സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഏറ്റവും വലിയ കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതിയായിരുന്നു നോട്ട് അസാധുവാക്കലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Arun Shourie

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂറി. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കല്‍ പദ്ധതിയാണെന്ന് അരുണ്‍ ഷൂറി പറഞ്ഞു. സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഏറ്റവും വലിയ കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതിയായിരുന്നു നോട്ട് അസാധുവാക്കലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ ചെയ്തത് മണ്ടത്തരമാണ്. കള്ളപ്പണം കൈവശമുണ്ടായിരുന്നവര്‍ക്കെല്ലാം അത് വെളുപ്പിക്കാന്‍ കഴിഞ്ഞു. അസാധുവാക്കിയ 99 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. നോട്ട് അസാധുവാക്കിയ നടപടിയിലൂടെ കള്ളപ്പണവും നികുതി അടയ്ക്കാത്ത പണവും നശിപ്പിക്കാനായില്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് അരുണ്‍ഷൂറി പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ജിഎസ്ടിക്കെതിരെയും ഷൂറി വിമര്‍ശനം ഉന്നയിച്ചു. സുപ്രധാന നികുതി പരിഷ്‌കരണം മോശമായ രീതിയിലാണ് നടപ്പിലാക്കിയത്. നിബന്ധനകള്‍ മൂന്ന് മാസത്തിനിടെ ഏഴ് തവണ പരിഷ്‌കരിച്ചു.

രാജ്യത്തെ സമ്പദ് വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലാണെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നതുപോലെ എളുപ്പത്തില്‍ അത് കരകയറില്ലെന്നും ഷൂറി അഭിപ്രായപ്പെട്ടു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Notes ban largest money laundering scheme ever arun shourie

Next Story
സ്വവര്‍ഗാനുരാഗി എന്നാരോപിച്ച് പ്ലസ് ടു വിദ്യാർഥിയെ തല്ലിച്ചതച്ചുMurder, Crime
The moderation of comments is automated and not cleared manually by malayalam.indianexpress.com
X