ന്യൂഡൽഹി: ഹ​രി​യാ​ന ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍റെ മ​ക​ൻ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണ​മു​ന്ന​യി​ച്ച​തി​ന്, ഹ​രി​യാ​ന ബി​ജെ​പി ഉ​പാ​ധ്യ​ക്ഷ​ൻ ന​ട​ത്തി​യ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കു മ​റു​പ​ടി​യു​മാ​യി പ​രാ​തി​ക്കാ​രി. ഹ​രി​യാ​ന​യി​ലെ ഐ​എ​എ​സ് ഓ​ഫീ​സ​റു​ടെ മ​ക​ളാ​യ വ​ർ​ണി​ക കു​ണ്ഡു​വാ​ണ് ബി​ജെ​പി നേ​താ​വി​ന് മ​റു​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

രാ​ത്രി 12 മണിക്ക് പ​രാ​തി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി എ​ന്തി​നാ​ണ് കാ​റു​മാ​യി പു​റ​ത്തി​റ​ങ്ങി​യ​തെ​ന്നാ​യി​രു​ന്നു ബി​ജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ രാം​വീ​ർ ഭ​ട്ടി​യു​ടെ ചോ​ദ്യം. ഇ​തി​നു മ​റു​പ​ടി​യാ​യി ’ഞാ​നും എ​ന്‍റെ കു​ടും​ബ​വു​മാ​ണ് ത​ങ്ങ​ൾ എ​ന്തു ചെ​യ്യ​ണ​മെ​ന്നു തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും ഇ​തി​ൽ ബി​ജെ​പി നേ​താ​വ് ത​ല​യി​ട​ണ്ട​ന്നും’ വ​ർ​ണി​ക പ​റ​ഞ്ഞു.

മു​ഖം മ​റ​ച്ച് ആ​ളു​ക​ളെ നേ​രി​ട​ണ​മെ​ന്ന് എ​നി​ക്ക് തോ​ന്നി​യി​ല്ല. ഞാ​നെ​ന്തി​നാ​ണ് ഭ​യ​ക്കു​ന്ന​ത്?. തെ​റ്റു​കാ​രി ഞാ​ന​ല്ല. എ​ന്നെ അം​ഗീ​ക​രി​ച്ചും വി​മ​ർ​ശി​ച്ചും ആ​ളു​ക​ൾ വി​ഷ​യ​ത്തി​ൽ രം​ഗ​ത്തു​വ​രു​ന്ന​ത് ക​ണ്ടി​ട്ടു​ണ്ട്. വി​മ​ർ​ശി​ക്കു​ന്ന​വ​ർ താ​ൻ രാ​ത്രി​യി​ൽ സ​ഞ്ച​രി​ച്ചു, ആ​ണ്‍​കു​ട്ടി​ക​ളോ​ടൊ​ത്ത് ഫോ​ട്ടോ​യെ​ടു​ക്കു​ന്നു, അ​വ​രോ​ടൊ​പ്പം ന​ട​ക്കു​ന്നു തു​ട​ങ്ങി​യ​വ​യാ​ണ് ഞാ​ൻ ചെ​യ്ത മ​ഹാ അ​പ​രാ​ധ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. ഒ​രാ​ണ്‍​കു​ട്ടി​യോ​ടൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്രം ഞാ​ൻ പോ​സ്റ്റു ചെ​യ്തു എ​ന്ന​തി​ന് ഏ​തൊ​രാ​ൾ​ക്കും വ​ന്ന് എ​ന്നെ ത​ട്ടി​കൊ​ണ്ടു പോ​കാം എ​ന്ന​ർ​ഥ​മു​ണ്ടോ?- വ​ർ​ണി​ക എ​ൻ​ഡി​ടി​വി​ക്ക് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

ഹ​രി​യാ​ന ബി​ജെ​പി പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ് ബ​റാ​ല​യു​ടെ മ​ക​ൻ വി​കാ​സ് ബ​റാ​ല​യ്ക്കെ​തി​രേ​യാ​ണ് യു​വ​തി ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ച​ണ്ഡി​ഗ​ഡ് ന​ഗ​ര​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യെ വി​കാ​സും മ​റ്റൊ​രാ​ളും ടാ​റ്റ സ​ഫാ​രി വാ​ഹ​ന​ത്തി​ൽ പി​ന്തു​ട​രു​ക​യാ​യി​രു​ന്നു. വി​കാ​സ് ര​ണ്ടു​ത​വ​ണ യു​വ​തി​യു​ടെ വാ​ഹ​ന​ത്തെ മ​റി​ക​ട​ന്ന് റോ​ഡി​നു കു​റു​കെ വാ​ഹ​നം നി​ർ​ത്താ​നും ഇ​ടി​പ്പി​ക്കാ​നും ശ്ര​മം ന​ട​ത്തി. എ​ന്നാ​ൽ വാ​ഹ​നം നി​ർ​ത്താ​തെ യു​വ​തി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പോ​ലീ​സി​ന് വി​വ​രം ന​ൽ​കി. തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

യു​വ​തി വി​വ​രം ന​ൽ​കി​യ​ത​നു​സ​രി​ച്ച് പോ​ലീ​സ് വി​കാ​സി​നെ​യും കൂ​ട്ടാ​ളി​യെ​യും അ​റ​സ്റ്റ് ചെ​യ്തെ​ങ്കി​ലും പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച കു​റ്റ​മാ​ണ് ഇ​വ​ർ​ക്കെ​തി​രേ ചു​മ​ത്തി​യ​ത്. യു​വ​തി​യെ ബ​റേ​ല പി​ന്തു​ട​ർ​ന്ന സ്ഥ​ല​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ അ​പ്ര​ത്യ​ക്ഷ​മാ​യി​ട്ടു​ണ്ട്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് യു​വ​തി​യെ അ​ധി​ക്ഷേ​പി​ച്ച് സം​സ്ഥാ​ന ബി​ജെ​പി ഉ​പാ​ധ്യ​ക്ഷ​ൻ രം​ഗ​ത്തെ​ത്തി​യ​ത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ