മുംബൈ: വന്ദേമാതരം ചൊല്ലുന്നത് ഓരോരത്തരുടെയും വ്യക്തിപരമായ ഇഷ്ടമാണെന്നും, ചൊല്ലാത്തതുകൊണ്ട് ആരും ദേശവിരുദ്ധരാകുന്നില്ലെന്നും കേന്ദ്ര പാര്‍ലമെന്ററി, ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി.

‘വന്ദേ മാതരം ചൊല്ലുന്നത് തീര്‍ത്തും ഒരാളുടെ വ്യക്തിപരമായ ഇഷ്ടമാണ്. ചൊല്ലേണ്ടവര്‍ക്ക് ചൊല്ലാം, അല്ലാത്തവര്‍ക്ക് ചൊല്ലാതിരിക്കാം. ചൊല്ലാതിരുന്നതുകൊണ്ട് മാത്രം ആരും ദേശവിരുദ്ധര്‍ ആകുന്നില്ല.’ അദ്ദേഹം പറഞ്ഞു.

അതേ സമയം ചിലര്‍ വന്ദേമാതരത്തെ മനഃപൂര്‍വ്വം എതിര്‍ക്കുന്നുണ്ട്. അത് മോശം കാര്യമാണ്. രാജ്യതാത്പര്യത്തിന് എതിരാണിതെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌കൂളുകളിലും കോളേജുകളിലും വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കണമെന്ന ആവശ്യം എതിര്‍ത്ത സമാജ്വാദി പാര്‍ട്ടി എംഎല്‍എ അബു അസിം അസ്മിയെ ബിജെപി എംഎല്‍എമാര്‍ വിമര്‍ശിച്ചത് മഹാരാഷ്ട്ര നിയമസഭയില്‍ പ്രതിഷേധം സൃഷ്ടിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ