scorecardresearch

കാണാതായ എന്‍സിപി എംഎല്‍എയെ കുറിച്ച് വിവരം ലഭിച്ചു

മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിയില്‍ ത്രികക്ഷി സഖ്യം നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി പറഞ്ഞില്ല

മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിയില്‍ ത്രികക്ഷി സഖ്യം നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി പറഞ്ഞില്ല

author-image
WebDesk
New Update
sharad pawar, modi, Sharad Pawar on Rafale remarks

മുംബൈ: മഹാരാഷ്ട്രയില്‍ കാണാതായ എന്‍സിപി എംഎല്‍എ ദൗലത്ത് ദറോഡയെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചു. താന്‍ സുരക്ഷിതനാണെന്നും എന്‍സിപിയില്‍ നിന്ന് താന്‍ പോകില്ലെന്നും ദൗലത്ത് ദറോഡ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു. ഇപ്പോള്‍ പ്രചരിക്കുന്ന മറ്റ് അടിസ്ഥാന രഹിതമായ കാര്യങ്ങളില്‍ വിശ്വസിക്കരുതെന്നും അജിത് പവാറും ശരത് പവാറും എടുക്കുന്ന തീരുമാനങ്ങള്‍ക്കൊപ്പം താന്‍ ഉറച്ചുനില്‍ക്കുമെന്നും ദൗലത്ത് വീഡിയോയില്‍ പറയുന്നു.

Advertisment

ദൗലത്തിനെ കാണാതായതോടെ പല ഊഹാപോഹങ്ങളും പരന്നിരുന്നു. ദൗലത്ത് എന്‍സിപി വിട്ടെന്നും ബിജെപിക്കൊപ്പം ചേരുമെന്നുമായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍, താന്‍ എന്‍സിപിയില്‍ തന്നെ ഉണ്ടാകുമെന്നാണ് ദൗലത്ത് വീഡിയോയില്‍ പറയുന്നത്.

അതേസമയം, മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിയില്‍ ത്രികക്ഷി സഖ്യം നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി പറഞ്ഞില്ല. ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതിനെതിരെ ത്രികക്ഷി സഖ്യം നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചു. കേസിൽ ഇന്ന് വിധിയില്ല. നാളെ വീണ്ടും കേസ് പരിഗണിക്കുമെന്ന് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ മൂന്നംഗ ബഞ്ച് വ്യക്തമാക്കി. വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച വിഷയം മാത്രമാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്.

Advertisment

Read Also: മഹാ’രാഷ്ട്രീയ’ പ്രതിസന്ധി: കേസിൽ വിധി പറയാതെ സുപ്രീം കോടതി

സർക്കാർ രൂപീകരിക്കാൻ ഭൂരിപക്ഷമുണ്ടെന്ന് കാണിച്ച് ദേവേന്ദ്ര ഫട്‌നാവിസ് ഗവർണർക്ക് നൽകിയ കത്തും സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് എൻസിപിയിൽ നിന്നുള്ള എംഎൽഎമാർ നൽകിയ കത്തും നാളെ കോടതിയിൽ ഹാജരാക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. രേഖകൾ ഹാജരാക്കിയ ശേഷം കേസ് വീണ്ടും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. കേസ് നാളെ രാവിലെ 10.30 നാണ് വീണ്ടും പരിഗണിക്കുക. കേസിൽ മൂന്ന് കക്ഷികൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി മറ്റാര്‍ക്കോവേണ്ടി പ്രവര്‍ത്തിച്ചു എന്ന് കോണ്‍ഗ്രസിന് വേണ്ടി ഹാജരായ അഭിഭാഷകൻ കപില്‍ സിബല്‍ ആരോപിച്ചു. ഗവർണറുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ത്രികക്ഷി സഖ്യം കോടതിയിൽ ആരോപിച്ചു. നിയമസഭയിൽ ബിജെപി സർക്കാരിന് ഭൂരിപക്ഷമുണ്ടെങ്കിൽ ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് കപിൽ സിബൽ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

എൻസിപിയുടെ 54 എംഎൽഎമാരിൽ 41 പേരും അജിത് പവാറിനെതിരെയാണെന്ന് എൻസിപിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക് സിങ്‌വി പറഞ്ഞു. എന്ത് മാനദണ്ഡത്തിലാണ് അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കിയതെന്ന് അഭിഷേക് സിങ്‌വി കോടതിയിൽ ചോദിച്ചു. നിയമസഭാ കക്ഷി നേതാവ് എന്ന സ്ഥാനത്തുനിന്ന് അജിത് പവാറിനെ നീക്കിയ കാര്യവും അഭിഷേക് സിങ്‌വി കോടതിയെ അറിയിച്ചു.

Ncp Maharashtra Shiv Sena Bjp Congress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: