scorecardresearch

കടലിലെ താപനിലയിൽ വർധന: കേരള- കര്‍ണാടക തീരപ്രദേശങ്ങളില്‍ കൂടുതല്‍ ചുഴലിക്കാറ്റുകള്‍ ഉണ്ടായേക്കും

കഴിഞ്ഞ വർഷമടിച്ച ഓഖി ചുഴലിക്കാറ്റ് കേരളം, തമിഴ്നാട്, ലക്ഷദ്വീപ് തീരപ്രദേശങ്ങളില്‍ വന്‍ നാശം വിതച്ചിരുന്നു.

കഴിഞ്ഞ വർഷമടിച്ച ഓഖി ചുഴലിക്കാറ്റ് കേരളം, തമിഴ്നാട്, ലക്ഷദ്വീപ് തീരപ്രദേശങ്ങളില്‍ വന്‍ നാശം വിതച്ചിരുന്നു.

author-image
WebDesk
New Update
കടലിലെ താപനിലയിൽ വർധന: കേരള- കര്‍ണാടക തീരപ്രദേശങ്ങളില്‍ കൂടുതല്‍ ചുഴലിക്കാറ്റുകള്‍ ഉണ്ടായേക്കും

തിരുവനന്തപുരം : കടലിലെ താപനില വര്‍ദ്ധിക്കുന്നതിനാല്‍ കേരള- കര്‍ണാടക തീരപ്രദേശങ്ങളില്‍ കൂടുതല്‍ ചുഴലിക്കാറ്റുകള്‍ ഉണ്ടായേക്കുമെന്ന് ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി മാധവന്‍ നായര്‍ രാജീവന്‍. ദ് ഇന്ത്യന്‍ എക്‌സ്‌പ്രസ് ഐഡിയാ എക്‌സ്ചേഞ്ചില്‍ സംസാരിക്കുകയായിരുന്നു മാധവന്‍ നായര്‍.

Advertisment

"ഇന്ത്യൻ മഹാസമുദ്രത്തിന്റെ പ്രത്യേകിച്ച്, അറേബ്യൻ സമുദ്രത്തിന്റെ ഭാഗത്ത് അടുത്ത കാലത്തായി താപനില ഉയരുന്നതായി നിരീക്ഷണങ്ങൾ വ്യക്തമാക്കുന്നു . അടുത്ത കാലത്തായി അറേബ്യൻ കടലിൽ വളരെ വേഗത്തിൽ താപനില ഉയരുന്നതായും ഇത് കൂടുതൽ ചുഴലിക്കാറ്റുകൾക്ക് കാരണമാകുന്നതായും മാറിയിട്ടുണ്ട്. ഇത് കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ സംഭവിച്ച മാറ്റങ്ങളാണ്. കേരളവും കർണാടകവുമാണ് ഇതിന് ഏറ്റവും വേഗത്തിൽ ഇരയാകുക, അതിനാൽ നമ്മൾ കൂടുതൽ ശ്രദ്ധയോടെ കരുതിയിരിക്കണം. കഴിഞ്ഞ വർഷമടിച്ച ഓഖി ചുഴലിക്കാറ്റ് കേരളം, തമിഴ്നാട്, ലക്ഷദ്വീപ് തീരപ്രദേശങ്ങളില്‍ വന്‍ നാശം വിതച്ചിരുന്നു.

കഴിഞ്ഞവര്‍ഷം അടിച്ച ഓഖി ചുഴലിക്കാറ്റ് കേരള ,തമിഴ്‌നാട്‌, ലക്ഷദ്വീപ് തീരങ്ങളെ ബാധിച്ചിരുന്നു. തിരുവനന്തപുരത്ത് ഒരു ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണെന്ന് ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

ഡാമുകളുടെയും ജലാശയങ്ങളുടെയും കാര്യത്തില്‍ കൂടുതല്‍ കാര്യക്ഷമമായ പദ്ധതി ആവിഷ്കരിക്കണമെന്നാണ് കേരളത്തിലെ പ്രളയക്കെടുതിയുടെ പാശ്ചാത്തലത്തില്‍ മാധവന്‍ നായര്‍ രാജീവന്‍ പറയുന്നത്. എപ്പോഴാണ് ഷട്ടറുകള്‍ തുറക്കേണ്ടതെന്നും അടയ്ക്കേണ്ടതെന്നുമുള്ള കാര്യത്തില്‍ ശാസ്ത്രീയമായ സമീപനം ആവശ്യമാണ്‌.

Advertisment

" വലിയ അണക്കെട്ടുകളുടെ കാര്യത്തില്‍ പോലും അത്തരത്തില്‍ തീരുമാനമെടുക്കാനുള്ള സംവിധാനമില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതിനാല്‍ തന്നെ എപ്പോള്‍ എങ്ങനെയാണ് അത് തുറക്കേണ്ടത് എന്നൊന്നും നമുക്ക് അറിയില്ല. കേരളത്തിലെ വെള്ളപ്പൊക്കത്തിന്റെ ഉത്തരവാദിത്തം ഞാന്‍ ആരുടേയും മേല്‍ ആരോപിക്കുന്നില്ല. നമ്മള്‍ക്ക് ഇതിനായി മെച്ചപ്പെട്ടൊരു സംവിധാനം ആവശ്യമാണ്‌.

Kerala Floods Cyclone Flood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: