Latest News
സംസ്ഥാനത്ത് മേയ് എട്ടു മുതൽ 16 വരെ സമ്പൂർണ ലോക്ക്ഡൗൺ

പരിഹാരം കാണണം; കർഷക പ്രക്ഷോഭം തുടരുന്നത് ഗുണകരമല്ലെന്ന് ആർഎസ്എസ്

ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്ന കാര്യങ്ങള്‍ പരിഗണിക്കണം. കർഷകർക്കായി കൂടുതലായി എന്ത് ചെയ്യാനാകുമെന്ന് സര്‍ക്കാരും ചിന്തിക്കണം. പ്രക്ഷോഭങ്ങള്‍ നടക്കും, അതവസാനിക്കുകയും ചെയ്യും

Bhaiyyaji Joshi, സുരേഷ് ഭയ്യാജി ജോഷി, ആർഎസ്എസ്, കർഷക സമരം, Bhaiyyaji Joshi on farmers protest, BhaIyyaji Joshi on farm laws, BhaIyyaji Joshi inrerview, RSS General Secretary, Farmers protest, Farm laws, Indian express news, iemalayalam, ഐഇ മലയാളം

ന്യൂഡൽഹി: കാർഷിക നിയമ ഭേദഗതിക്കെതിരായി തുടരുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ സര്‍ക്കാരും കര്‍ഷകരും വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്നും ഒരു പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണമെന്നും ആർഎസ്എസ്. ഒരു പ്രക്ഷോഭവും ഇത്രകാലത്തോളം നീണ്ടു പോകുന്നത് ഒരു സമൂഹത്തിനും ഗുണകരമാവില്ല. ഈ പ്രക്ഷോഭം പെട്ടെന്ന് അവസാനിക്കേണ്ടതുണ്ട്. ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിൽ ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു.

“ഒരു ജനാധിപത്യ സംവിധാനത്തിൽ എപ്പോഴും ഒന്നിലധികം വശങ്ങളുണ്ടാകും. ഓരോ സംഘടനകൾക്കും അവരുടേതായ പ്രതീക്ഷകളും ഉണ്ടായിരിക്കും. പൊതുവായൊരു അടിസ്ഥാനം കണ്ടെത്താൻ പ്രയാസമാണ്. അങ്ങനെയാണ് വിവിധ ആവശ്യങ്ങൾ ഉയരുന്നത്. ഈ ആവശ്യങ്ങൾ പൂർത്തിയാക്കേണ്ടവർക്ക് അവരുടേതായ പരിമിതികളുണ്ട്. എല്ലാ ആവശ്യങ്ങളും പൂർത്തീകരിക്കുക എന്നത് സാധ്യമല്ല. ആവശ്യങ്ങൾ നീതീകരിക്കാവുന്നതാണോ പ്രായോഗികമാണോ എന്നതിനെ കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.”

Read More: കർഷക സമരം: കേന്ദ്ര സർക്കാരുമായുള്ള പത്താം വട്ട ചർച്ച ഇന്ന്

“ജനാധിപത്യം ഇരുകൂട്ടര്‍ക്കും അവസരം നല്‍കുന്നുണ്ട്. ഇരുവശത്തു നിന്നും ചിന്തിക്കുമ്പോൾ അവരിരുവരും ശരിയാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്ന കാര്യങ്ങള്‍ പരിഗണിക്കണം. കർഷകർക്കായി കൂടുതലായി എന്ത് ചെയ്യാനാകുമെന്ന് സര്‍ക്കാരും ചിന്തിക്കണം. പ്രക്ഷോഭങ്ങള്‍ നടക്കും, അതവസാനിക്കുകയും ചെയ്യും. തങ്ങളുടെ ഇടവും സാധ്യതയും പരിഗണിച്ചു വേണം പ്രക്ഷോഭങ്ങള്‍ നടത്താന്‍. സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തുകയും വേണം,” ജോഷി പറഞ്ഞു.

“പ്രക്ഷോഭം അവസാനിപ്പിക്കുന്നതിനായി രണ്ട് കൂട്ടര്‍ക്കും സ്വീകാര്യമായ ഒരു പോംവഴി കണ്ടെത്തേണ്ടതുണ്ട്. ദീര്‍ഘകാലമായി തുടരുന്ന പ്രക്ഷോഭങ്ങളൊന്നും ഗുണം ചെയ്യില്ല. പ്രക്ഷോഭത്തിനോട് ആര്‍ക്കും പ്രശ്‌നമൊന്നുമില്ല. പക്ഷെ ഒരുകൂട്ടര്‍ക്കും അനുയോജ്യമായ ഒരു നിലപാട് പരുവപ്പെടേണ്ടതുണ്ട്. ഒരു പ്രക്ഷോഭം അതില്‍ പങ്കാളികളായവരെ മാത്രമല്ല ബാധിക്കുന്നത്. പകരം സമൂഹത്തെയാകെ അത് നേരിട്ടും അല്ലാതെയും ബാധിക്കും. അതുകൊണ്ട് ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ ഒരു നിലപാടിലേക്ക് എത്രയും വേഗം എത്തേണ്ടതുണ്ട്,” ജോഷി കൂട്ടിച്ചേര്‍ത്തു.

“ഒരു ചര്‍ച്ച നടക്കുമ്പോള്‍ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറാവില്ലെന്നുള്ള നിലപാട് ശരിയല്ല. ചര്‍ച്ചക്ക് തങ്ങള്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ തുടര്‍ച്ചയായി പറയുന്നു. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്ക തയ്യാറുള്ളൂ എന്നാണ് കര്‍ഷക നിലപാട്. ഇത്തരമൊരു രീതിയില്‍ എങ്ങനെയാണ് ചര്‍ച്ച നടക്കുക,” എന്നും ജോഷി ചോദിക്കുന്നു.

“കർഷകർക്ക് നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് സർക്കാരുമായി ചർച്ച നടത്തണമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ നിമിഷം വരെ, സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്നാണ് ഞാൻ മനസിലാക്കുന്നത്. ഇരുവശത്തുനിന്നും പോസിറ്റീവായ സമീപനമുണ്ടാകണം. പ്രക്ഷോഭകരും ക്രിയാത്മക സമീപനം സ്വീകരിച്ചാൽ അത് നല്ലതാണ്.”

കർഷകരെ ഖാലിസ്താനികളെന്നും മാവോയിസ്റ്റുകളെന്നും ചിലര്‍ വിളിച്ചെങ്കിലും സര്‍ക്കാര്‍ അത്തരത്തിലുള്ള ആരോപണങ്ങളൊന്നും മുന്നോട്ടുവെച്ചിട്ടില്ലെന്നും ജോഷി പറഞ്ഞു. പ്രക്ഷോഭത്തിന് ഒരു വിഭാഗീയ നിറം നല്‍കാനുള്ള ശ്രമമുണ്ടെന്നും അത് നല്ലതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Not good for the health of society for an agitation to run too longboth sides must work to find a solution bhaiyyaji joshi

Next Story
അസമിൽ കൈകോർത്ത് കോൺഗ്രസും ഇടതും; മഹാസഖ്യം പ്രഖ്യാപിച്ചുAssam polls, അസം തിരഞ്ഞെടുപ്പ്, Congress Assam, കോൺഗ്രസ്, Congress announces grand alliance in Assam, Assam grand alliance, assam elections, assam news, India news, Indiane xpress, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com