ന്യൂഡൽഹി: പതിനൊന്ന് പേരെ വെച്ച് കലിക്കേണ്ടതിന് പകരം ഏഴു പേരെ വച്ച്​ ക്രിക്കറ്റ്​ കളിക്കുന്ന അവസ്​ഥയാണ്​ യുദ്ധവിമാനത്തി​​ന്റെ എണ്ണത്തിന്റെ കാര്യത്തിൽ വ്യോമസേന അനുഭവിക്കുന്നതെന്ന്​ വ്യോമസേനാ മേധാവി ബിഎസ്​ ധനോവ. സർക്കാർ ആവശ്യപ്പെടുകയാണെങ്കിൽ പാക്​ തീവ്രവാദ ആക്രമണങ്ങൾക്കെതിരെ പട​യൊരുക്കത്തിന്​ വ്യോമസേന തയാറാണെന്നും എയർ ചീഫ്​ മാർഷൽ ധനോവ ഇന്ത്യൻ എക്​സപ്രസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മാവോയിസ്​റ്റുകൾക്കെതി​രെയുള്ള സമരത്തിനും വ്യോമസേന തയാറാണ്​. എന്നാൽ നമ്മുടെ അതിർത്തികുള്ളിൽ നിന്നുള്ള യുദ്ധം പ്രോത്​സാഹിപ്പിക്കരുത്​. യാദൃച്ഛികമായി സംഭവിക്കുന്ന നാശനഷ്​ടങ്ങൾ ഒഴിവാക്കാൻ അതു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏത്​ സമയവും യുദ്ധസന്നദ്ധരായി ഇരിക്കണമെന്ന്​ കഴിഞ്ഞ മാസം വ്യോമസേന ഉദ്യോഗസ്​ഥർക്ക്​ ധനോവ നിർദേശം നൽകിയിരുന്നു. കരസേന യുദ്ധത്തിന്​ തയാറാ​ണെന്ന സൈനിക മേധാവി ബിപിൻ റാവത്തി​​ന്റെ പ്രസ്​താവന വന്ന്​ രണ്ട്​ ദിവസത്തിനുള്ളിലായിരുന്നു വ്യോമസേനാ മേധാവിയു​ടെ നിർദേശം.

അഭിമുഖത്തിന്റെ പൂർണ രൂപം ഇന്ത്യൻ എക്സ്പ്രസ് ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ