‘വെള്ളരിക്കാപ്പട്ടണമല്ല, ഇവിടെ ഭരണഘടനയുണ്ട്’; തെലങ്കാനയിൽ സർക്കാരിനെതിരെ ബിജെപി

സംഭവത്തിൽ പൊലീസിന്റെ നടപടിയെ വിമർശിച്ച് ബിജെപി നേതാവും മനുഷ്യാവകാശ പ്രവർത്തകയുമായ മനേക ഗാന്ധിയും രംഗത്തെത്തിയിരുന്നു

Telangana BJP, തെലങ്കാന ബിജെപി, Maneka Gandhi, മനേക ഗാന്ധി, Hyderabad, ഹെെദരാബാദ്, Rape, പീഡനം, Murder, കൊലപാതകം, IE Malayalam, ഐഇ മലയാളം

ഹൈദരാബാദ്: തെലങ്കാനയില്‍ വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ കുറ്റാരോപിതരെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. കൂട്ടബലാത്സംഗവും കൊലപാതകവും ഹീനമായ കുറ്റകൃത്യമാണ്. അതിനെ ബിജെപി അപലപിക്കുകയും ചെയ്യുന്നു. എന്നാൽ ഇന്ത്യ ഒരു വെള്ളരിക്കാപ്പട്ടണമല്ലെന്നും ഭരണഘടനയും നിയമ സംവിധാനവുമുള്ള രാജ്യമാണെന്നും തെലങ്കാന ബിജെപി വക്താവ് കെ. കൃഷ്ണസാഗര്‍ റാവു പ്രതികരിച്ചു.

കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ അതിനെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയായ രീതിയല്ല. ആക്രമണത്തിന് വിധേയായ യുവതിക്ക് നീതി ലഭ്യമാക്കുന്നതിന് ഉത്തരവാദിത്വമുള്ള പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നതായി കൃഷ്ണസാഗര്‍ റാവു ചൂണ്ടിക്കാട്ടി.

സംസ്ഥാന സര്‍ക്കാരും ഡിജിപിയും ഉടന്‍ പത്രസമ്മേളനം നടത്താന്‍ തയ്യാറാവണം. അതിനു ശേഷം മാത്രമേ ഉത്തരവാദിത്വമുള്ള ഒരു ദേശീയ പാര്‍ട്ടി എന്ന നിലയില്‍ ബിജെപി ഈ വിഷയത്തിൽ​ പ്രതികരിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

Read More: ഹൈദരാബാദ് പൊലീസ് വെടിവയ്‌പ്പ്: ശക്തമായി എതിര്‍ത്ത് മനേക ഗാന്ധി

സംഭവത്തിൽ പൊലീസിന്റെ നടപടിയെ വിമർശിച്ച് ബിജെപി നേതാവും മനുഷ്യാവകാശ പ്രവർത്തകയുമായ മനേക ഗാന്ധിയും രംഗത്തെത്തിയിരുന്നു. ആർക്കും ആരെയും കൊല്ലാനുള്ള സ്വാതന്ത്ര്യമില്ലെന്ന് മനേക ഗാന്ധി പറഞ്ഞു. നിങ്ങൾക്ക് ഒരാളെ കൊല്ലണമെന്നുണ്ടെങ്കിൽ പോലും അത് ചെയ്യാൻ പാടില്ലാത്ത കാര്യമാണെന്ന് മനേക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

“നിയമം കയ്യിലെടുക്കാൻ ആർക്കും അവകാശമില്ല. കോടതി അവരെ ശിക്ഷിക്കട്ടെ. കോടതി അവർക്ക് തൂക്കുകയർ വിധിക്കട്ടെ. വളരെ അപകടകരമായ കാര്യമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. കുറ്റക്കാർ ശിക്ഷിക്കപ്പെടേണ്ടത് നിയമത്തിന്റെ വഴിയിലൂടെയാണ്.” മനേക ഗാന്ധി പറഞ്ഞു. അതേസമയം, വനിത ഡോക്‌ടറുടെ കൊലപാതകത്തെ നിഷ്‌ഠൂരമായ കാര്യമെന്നും മനേക ഗാന്ധി വിശേഷിപ്പിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പൊലീസ് ഏറ്റുമുട്ടലിനെ വിമർശിച്ച് രംഗത്തെത്തി.

അതേസമയം തെലങ്കാന പൊലീസ് നടപടിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി ബിജെപി നേതാക്കൾ രംഗത്തെത്തി.

“ഹൈദരാബാദ് പൊലീസിനെയും, പോലീസിനെ പോലീസിനെപ്പോലെ പ്രവർത്തിക്കാൻ അനുവദിക്കുന്ന നേതൃത്വത്തെയും ഞാൻ അഭിനന്ദിക്കുന്നു. എല്ലായെപ്പോഴും തിന്മയ്ക്ക് മുകളിൽ നന്മ നിലനിൽക്കുന്ന രാജ്യമാണിതെന്ന് എല്ലാവരും മനസിലാക്കുക,” ബിജെപി എംപി രാജ്യവർധൻ റാത്തോഡ് ട്വീറ്റ് ചെയ്തു.

ബലാത്സംഗ കേസിലെ നാല് പ്രതികളേയും അത് സ്ഥലത്ത് കൊണ്ടു പോയി ഒരേ സമയം വെടിവച്ച് കൊലപ്പെടുത്തിയ ത് സ്വാഭാവിക നീതിയാണെന്ന് ബിജെപി നേതാവ് ഷൈന എൻസി ട്വീറ്റ് ചെയ്തു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Not banana republic says telangana bjp as party leaders praise police

Next Story
ഹൈദരാബാദ് പൊലീസ് വെടിവയ്‌പ്പ്: ശക്തമായി എതിര്‍ത്ത് മനേക ഗാന്ധി
The moderation of comments is automated and not cleared manually by malayalam.indianexpress.com