അടുത്തിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്, പരിപാടികളില്‍ ഇനി തന്നെ സ്വീകരിക്കാന്‍ പൂച്ചെണ്ടുകള്‍ ഉപയോഗിക്കരുതെന്ന്. ഇതേ തുടര്‍ന്ന് രാജ്യത്തിനകത്ത് അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളില്‍ കേന്ദ്ര സര്‍ക്കാര്‍ പൂച്ചെണ്ടുകള്‍ നിരോധിച്ചിരുന്നു.

ഇതിനോട് പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ഒരു വീഡിയോ തന്റെ ഫെയസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോയില്‍ അദ്ദേഹം പറയുന്നു ‘പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്, ജവഹര്‍ലാല്‍ നെഹ്‌റു എഴുതിയ ഡിസ്‌കവറി ഓഫ് ഇന്ത്യ എന്ന പുസ്തകം സമ്മാനിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം ഇന്ത്യയെക്കുറിച്ച് നെഹ്‌റു ജി പറഞ്ഞ കാര്യങ്ങള്‍, മോദി കുറച്ച് വിശാലമായ അര്‍ത്ഥത്തില്‍ വായിച്ച് മനസിലാക്കണമെന്നാണ് എനിക്ക് തോന്നുന്നത്.’

പരിപാടികളില്‍ പൂച്ചെണ്ടുകള്‍ നിരോധിച്ചതോടൊപ്പം, ഇനി മുതല്‍ പ്രധാനമന്ത്രിക്ക് നല്‍കാന്‍ പുസ്തകങ്ങളോ ഖാദികൊണ്ടു ഉണ്ടാക്കിയ തൂവാലയോ നല്‍കാമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. സര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്തുകൊണ്ട് ശശി തരൂര്‍ അന്നുതന്നെ രംഗത്തെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ