ലണ്ടൻ: ഈ വർഷത്തെ മാൻ ബുക്കർ പ്രൈസ്  ഐറിഷ് സാഹിത്യകാരി അന്ന ബേൺസ് മാൻ ബൂക്കറിന്.  ‘മിൽക്ക് മാൻ’ എന്ന നോവലാണ് ബുക്കർ പ്രൈസിന് അന്ന ബേൺസിനെ അർഹയാക്കിയത്. ഇതാദ്യമായാണ് വടക്കൻ അയർലൻഡ് സ്വദേശിക്ക് ബുക്കർ പ്രൈസ് ലഭിക്കുന്നത്.

ബിഫാസ്റ്റിൽ ജനിച്ച അന്ന ബേൺസ് ബുക്കർ പ്രൈസ് ലഭിക്കുന്ന പതിനേഴാമത്തെ വനിതയാണ് മിൽക്കമാൻ അന്നയുടെ മൂന്നാമത്തെ നോവലാണ്.

വടക്കൻ അയർലൻഡിലെ രാഷ്ട്രീയ പ്രശ്നങ്ങൾക്കിടയിൽ വിവാഹിതനായ പുരുഷനും യുവതിയും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് ‘മിൽക്ക് മാനി’ലെ ഇതിവൃത്തം. സാമ്പ്രദായിക ആഖ്യാന  രീതികളിൽ നിന്നും വിഭിന്നമായ ശൈലിയാണ് അന്ന ബേൺസ് സ്വീകരിച്ചിരിക്കുന്നതെന്നും, നിത്യ ജീവിതത്തിൽ നേരിടേണ്ടി വരുന്ന ലൈംഗിക അതിക്രമങ്ങൾ, ക്രൂരതകൾ എന്നിവ നർമ്മത്തിന്റെ അകമ്പടിയോടെയാണ് അന്ന ബേൺസ് അവതരിപ്പിക്കന്നതെന്ന്  ജൂറി വിലയിരുത്തി.

 

2014-ൽ പ്രസിദ്ധീകരിച്ച ‘മിൽക്ക് മാൻ’ എന്ന നോവലിനാണ് മാൻ ബൂക്കർ പ്രൈസ് ലഭിക്കുന്നത്.52,500 പൗണ്ട് എകദേശം 50.85 ലക്ഷം ഇന്ത്യൻ രൂപയാണ് സമ്മാനതുക.

ബിഫാസ്റ്റ് സ്വദേശിയായ അന്ന ബേൺസ് 2013-ന് ശേഷം  ബൂക്കർ പ്രൈസ് നേടുന്ന ആദ്യ വനിതയാണ്.2013-ൽ ‘ദി ലുമിനറീസ്’ന്റെ രചയിതാവ് എലിയനോർ കാറ്റനാണ് മാൻ ബൂക്കർ പ്രൈസ് നേടിയത്.

56 വയസ്സുള്ള അന്ന ബേൺസ് 1987 മുതൽ ലണ്ടനിൽ സ്ഥിര താമസമാക്കി.2001-ൽ പ്രകാശിപ്പിച്ച ‘നോ ബോൺസ്’ ആണ് അന്ന ബേൺസിന്റെ ആദ്യ നോവൽ.

2001-ൽ വിൻഫ്രെഡ് ഹോൾട്ടി മെമ്മോറിയൽ പ്രൈസ്, ഓറഞ്ച് പ്രൈസ് എന്നീ സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook