ന്യൂഡൽഹി: ഈ വർഷം സജീവവും ഏറെ നാൾ നീണ്ടുനിന്നതുമായ വടക്കുകിഴക്കൻ മൺസൂണിനെ തുടർന്ന് ജനുവരിയിൽ മാത്രം തമിഴ്‌നാട്, കേരളം, കർണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ 1000 ശതമാനം അധിക മഴയാണ് ലഭിച്ചത്. തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശിലെ തീരദേശ, റായലസീമ, തെക്കൻ ആഭ്യന്തര കർണാടക എന്നിവിടങ്ങളിൽ രേഖപ്പെടുത്തുന്ന വാർഷിക മഴയുടെ മുപ്പത് ശതമാനവും ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ശൈത്യകാല മഴയാണ്.

ഒക്ടോബർ 28 ന് അതിന്റെ മൺസൂൺ പ്രഖ്യാപിച്ച ശേഷം, സാധാരണയിൽ നിന്ന് രണ്ടാഴ്ച കാലതാമസം നേരിട്ട തെക്കൻ സംസ്ഥാനങ്ങളിൽ 10.3 ശതമാനം മഴ രേഖപ്പെടുത്തി. ഡിസംബർ വരെ 337.6 മില്ലിമീറ്റർ മഴയാണ് ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് (ഐഎംഡി) റിപ്പോർട്ട് ചെയ്യുന്നു. 2016 ന് ശേഷം ഈ സീസണിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മഴയാണിത്.

Read More: Kerala Weather: കേരളത്തിൽ വരണ്ട കാലാവസ്ഥ തുടരും

നിവാർ, ബുറേവി എന്നീ രണ്ട് ചുഴലിക്കാറ്റുകളും ഡിസംബർ തുടക്കത്തിൽ മൺസൂണിന്റെ ആക്കം കൂട്ടുകയും സീസണിലെ മഴയുടെ അളവ് വർധിപ്പിക്കുകയും ചെയ്തു. ഡിസംബർ വരെ റായലസീമ (99 ശതമാനം), തമിഴ്‌നാട് (87 ശതമാനം), കേരളം, മാഹെ (34 ശതമാനം) എന്നിവിടങ്ങളിൽ സീസണിൽ സാധാണ ലഭിക്കാറുള്ള മഴയുടെ അളവിൽ അപ്പുറം മഴ ലഭിച്ചു. തെക്കൻ ഉപവിഭാഗങ്ങളിൽ മൊത്തത്തിൽ ഡിസംബറിൽ 53 ശതമാനം അധിക മഴ രേഖപ്പെടുത്തി.

എന്നാൽ, വടക്കുകിഴക്കൻ മൺസൂൺ പിൻവാങ്ങാതിരിക്കുകയും തുടരുകയും ചെയ്ത സാഹചര്യത്തിൽ കഴിഞ്ഞയാഴ്ച വരെ ഈ സംസ്ഥാനങ്ങളിൽ മഴ ലഭിച്ചു.

“ജനുവരി 10 നും 15 നും ഇടയിൽ തമിഴ്‌നാട്, കേരള തീരങ്ങളിൽ രൂപംകൊണ്ട ചുഴലിക്കാറ്റ് തെക്കൻ സംസ്ഥാനങ്ങളിൽ ഈർപ്പം നിറഞ്ഞ കിഴക്കൻ കാറ്റിന്റെ ശക്തമായ പ്രവാഹത്തിന് കാരണമായി. ജനുവരി 13 ന് തമിഴ്‌നാട്ടിൽ കനത്ത മഴയോടൊപ്പം പലയിടത്തും അതിതീവ്ര മഴയുണ്ടായ”തായി ഡൽഹിയിലെ പ്രാദേശിക കാലാവസ്ഥാ കേന്ദ്രത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ചൊവ്വാഴ്ച മുതൽ വടക്കുകിഴക്കൻ മൺസൂൺ പിൻവാങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു, ഇത് സാധാരണയിൽ നിന്ന് 19 ദിവസത്തെ കാലതാമസമാണ്. ശൈത്യകാല മൺസൂൺ ആരംഭിക്കാൻ സമീപകാലങ്ങളിൽ ആദ്യമായാണ് ഇത്രയും താമസം വരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook