scorecardresearch
Latest News

കലാപകാരികളെ ഏകോപിപ്പിച്ചത് 125 അംഗങ്ങളുള്ള വാട്സ്ആപ്പ് ഗ്രൂപ്പ്; ഡൽഹിയിലെ അക്രമങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങളുമായി കുറ്റപത്രം

കൊലപാതക ശേഷം മൃതദേഹങ്ങൾ അഴുക്ക് ചാലുകളിലേക്ക് വലിച്ചെറിയുന്നതിനെക്കുറിച്ച് പ്രതികൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ പറഞ്ഞുവെന്നും ആക്രമിക്കപ്പെടുന്നവരെ ‘ജയ് ശ്രീ റാം’ എന്ന് വിളിക്കാൻ നിർബന്ധിച്ചതായും കുറ്റപത്രത്തിൽ പറയുന്നു

delhi riots, northeast delhi riots, whatsapp group behind delhi riots, northeast delhi communal riots, Hindu muslim clash, pro anti caa protesters clash, jaffrabad, whatsapp group, hate speech,indian express, ഡൽഹി കലാപം, വടക്കുകിഴക്കൻ ഡെൽഹി കലാപം, ഡൽഹി കലാപത്തിന് പിന്നിലെ വാട്‌സ്ആപ്പ് ഗ്രൂപ്പ്, വടക്കുകിഴക്കൻ ഡൽഹി സാമുദായിക കലാപം, ഹിന്ദു മുസ്ലിം ഏറ്റുമുട്ടൽ, ജാഫ്രാബാദ്, വാട്‌സ്ആപ്പ് ഗ്രൂപ്പ്, വിദ്വേഷ ഭാഷണം, ie malayalam,ഐഇ മലയാളം

വടക്കുകിഴക്കൻ ഡൽഹി കലാപ സമയത്ത് അക്രമികൾ സംഘം ചേർന്നത് 125 അംഗങ്ങളുള്ള വാട്സ്ആപ്പ് ഗ്രൂപ്പിന്റെ സഹായത്തോടെയെന്നതടക്കമുള്ള വെളിപ്പെടുത്തലുകളുമായി വിവിധ കേസുകളിലെ കുറ്റപത്രങ്ങൾ. അക്രമങ്ങൾക്കിടെ നടന്ന മൂന്നു പേരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫയൽ ചെയ്ത മൂന്ന് കുറ്റപത്രങ്ങളിലാണ് കലാപവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളുള്ളത്.

കലാപകാരികളെ അണിനിരക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും കുറഞ്ഞത് 125 അംഗങ്ങളുള്ള ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഉപയോഗിച്ചുവെന്നും “മുസ്‌ലിംകളെ കൊല്ലുക”, “മൃതദേഹങ്ങൾ അഴുക്കുചാലിൽ വലിച്ചെറിയുക” എന്നിങ്ങനെയുള്ള ആഹ്വാനങ്ങളാണ് വാട്സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങൾ നടത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. ആവശ്യമുള്ളപ്പോൾ ആളുകളെയിറക്കാനും തോക്കുകൾ സംഘടിപ്പിക്കാനും ഈ വാട്സ്ആപ്പ് ഗ്രൂപ്പാണ് ഉപയോഗിച്ചതെന്നും മൂന്ന് കുറ്റപത്രങ്ങളിലും പരാമർശിക്കുന്നു.

Read More: ഡല്‍ഹി കലാപം: ട്രംപിനെ വിമര്‍ശിച്ച സാന്റേഴ്‌സിനെതിരെ ബിജെപി നേതാവ്‌

ആയുധധാരികൾ വഴിയാത്രക്കാരെ തടഞ്ഞുനിർത്തി അവരുടെ പേര്, വിലാസം, തിരിച്ചറിയൽ രേഖ എന്നിവ ചോദിക്കുകയും ‘ജയ് ശ്രീ റാം’ എന്ന് ചൊല്ലാൻ ആവശ്യപ്പെടുകയും ചെയ്തെന്നും ആമിൻ, ഭുരെ അലി, ഹംസ എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസുകളിലെ കുറ്റപത്രങ്ങളിൽ വിശദീകരിക്കുന്നു.  അക്രമത്തിന്റെ വ്യാപ്തി വളരെ വലുതാണെന്നും പോലീസ് സൂചിപ്പിക്കുന്നു. “അവർ (പ്രതികൾ) മുസ്ലീങ്ങളെ കൊല്ലാൻ തീരുമാനിച്ചു, അത് ആരായാലും കൊലപ്പെടുത്തും എന്ന തരത്തിൽ. ഫെബ്രുവരി 25 ഉച്ചയ്ക്കും ഫെബ്രുവരി 26 അർദ്ധരാത്രിക്കും ഇടയിൽ ഈ കൊലപാതകികൾ / പ്രതികൾ അവർക്കുമുന്നിലെത്തിയ ഒമ്പത് മുസ്ലീം വ്യക്തികളെ ആക്രമിച്ച് കൊലപ്പെടുത്തി. ഭഗീരതി വിഹാറിലും മറ്റ് പ്രദേശങ്ങളിലും നിരവധി പേരെ ആക്രമിച്ച് പരിക്കേൽപിച്ചു,” എന്നും കുറ്റപത്രത്തിൽ പറയുന്നു.

ലോകേഷ് സോളങ്കി (19), പങ്കജ് ശർമ (31), അങ്കിത് ചൗധരി (23), പ്രിൻസ് (22), ജതിൻ ശർമ (19), ഹിമാൻഷു താക്കൂർ (19), വികാസ് പഞ്ചാൽ (20), റിഷാബ് ചൗധരി (20), സുമിത് ചൗധരി (23), എന്നിങ്ങനെ ഒൻപത് പേരെയാണ് മൂന്ന് കുറ്റപത്രങ്ങളിലായി പ്രതി ചേർത്തിട്ടുള്ളത്. വാട്സ്ആപ്പ് സംഭാഷണങ്ങളെ പ്രധാന തെളിവുകളായി കണക്കാക്കുമെന്ന് അന്വേഷണ ഏജൻസി വ്യക്തമാക്കി.

ഫെബ്രുവരി 25 ന് രാത്രി 9.30 ഓടെ ഭഗീരതി വിഹാറിലെ സി-ബ്ലോക്കിലാണ് ആമിൻ കൊല്ലപ്പെടുന്നത്. തുടർന്ന് അക്രമികൾ അദ്ദഹേത്തെ അഴുക്കുചാലിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഫെബ്രുവരി 26 ന് രാവിലെ 10.30 ഓടെ ഭൂരേ അലി കൊല്ലപ്പെടുകയും ആമീന്റെ അതേ സ്ഥലത്ത് തന്നെ വലിച്ചെറിയപ്പെടുകയും ചെയ്തു. ഫെബ്രുവരി 26 ന് രാത്രി 9: 15 ഓടെ മുസ്തഫാബാദിൽ നിന്ന് വരുമ്പോൾ ഹംസയെ അക്രമികൾ കൊലപ്പെടുത്തുകയും ഇ-ബ്ലോക്കിലെ ഡ്രെയിനിലേക്ക് വലിച്ചെറിയുകയും ചെയ്തുവെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.

Read More: സർദാർപുര കലാപം: 17 പ്രതികൾക്കും ജാമ്യം; സാമൂഹ്യ പ്രവർത്തനം നടത്തണമെന്ന് ഉപാധി

“അറസ്റ്റിലായ പ്രതികളെല്ലാം അന്നത്തെ സായുധരായ ജനക്കൂട്ടത്തിലെ അംഗങ്ങളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കലാപസമയത്ത് ഹിന്ദുക്കളുടെ മരണത്തിന് പ്രതികാരം ചെയ്യുക മുസ്ലീങ്ങളെ ഒരു പാഠം പഠിപ്പിക്കുക എന്നീ പൊതുവായ ലക്ഷ്യത്തോടെ ആമിൻ ഉൾപ്പെടെയുള്ള നിരപരാധികളെ മർദിച്ച് കൊലപ്പെടുത്തുകയോ കുത്തിക്കൊല്ലുകയോ ചെയ്തിരുന്നു,” അമീനിന്റെ കൊലപാതകക്കേസിലെ കുറ്റപത്രത്തിൽ പറയുന്നു. മറ്റ് രണ്ട് കേസുകളിലും സമാനമായ വിവരങ്ങളാണ് പോലീസ് രേഖപ്പെടുത്തിയിട്ടുള്ളത്.

‘കട്ടാർ ഹിന്ദു ഏകത’ എന്നറിയപ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പാണ് കലാപകാരികൾ ഏകോപനത്തിന് ഉപയോഗിക്കുന്നതെന്നും പൊലീസ് റിപോർട്ടിൽ പറയുന്നു. എക്സ്ട്രാ ജുഡീഷ്യൽ കുറ്റ സമ്മതമൊഴിയുടെ പരിധിയിൽ ഈ വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്നുള്ള വിവരങ്ങൾ ഉൾപ്പെടുന്നുവെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഈ എക്സ്ട്രാ ജുഡീഷ്യൽ കുറ്റസമ്മതം ദൃക്‌സാക്ഷി വിവരണങ്ങളെ സ്ഥിരീകരിക്കുന്നതാണെന്നും കുറ്റപത്രത്തിൽ പറയുന്നു.

വാട്‌സ്ആപ്പ് ഗ്രൂപ്പിലെ 12 പേർ അന്വേഷണത്തിൽ “പങ്കുചേരുകയോ / പരിശോധിക്കപ്പെടുകയോ” ചെയ്തു എന്ന് പോലീസ് പറയുന്നു. പ്രധാന പ്രതിയായ ലോകേഷ് സോളങ്കി “എല്ലാ സന്ദേശങ്ങളും ഇല്ലാതാക്കി ഈ ഗ്രൂപ്പിൽ നിന്ന് പുറത്തുപോയതായി, എന്നാൽ ദീപക് സിങ്ങിന്റെ മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്” എന്നും ലോകേഷിനെ ചാറ്റുകൾ സ്ഥിരീകരിച്ചെനന്നും പൊലീസ് രേഖകളിൽ പറയുുന്നു.

Read More: ഡല്‍ഹി വിദ്വേഷ പ്രസംഗത്തില്‍ കേസ്: കേന്ദ്രത്തിന് നാലാഴ്ചത്തെ സമയം

“ചോദ്യം ചെയ്യലിൽ, താൻ കട്ടാർ ഹിന്ദു ഏകത് ‘ഗ്രൂപ്പിലെ അംഗമാണെന്ന കാര്യം അയാൾ (ലോകേഷ്) ആദ്യം നിഷേധിച്ചു, എന്നാൽ നിരന്തരമായ ചോദ്യം ചെയ്യലിൽ, ഗ്രൂപ്പിന്റെ ചാറ്റ് കാണിച്ചപ്പോൾ, താൻ ഒരു അംഗമാണെന്നും തന്റെ പോസ്റ്റുകളുള്ളതായും സമ്മതിക്കുകയും ചെയ്തു, ”കുറ്റപത്രത്തിൽ പറയുന്നു.

ഫെബ്രുവരി 26, 27 തീയതികളിൽ ലോകേഷ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതായി ആരോപിക്കപ്പെടുന്ന സന്ദേശങ്ങളും കുറ്റപത്രത്തിൽ പോലീസ് പങ്കുവച്ചിട്ടുണ്ട്.

“ഭായ്, ഞാൻ ഗംഗാ വിഹാറിൽ നിന്നുള്ള ലോകേഷ് സോളങ്കിയാണ്. എന്തെങ്കിലും പ്രശ്നമോ ആളുകളുടെ കുറവോ ഉണ്ടെങ്കിൽ, എന്നെ അറിയിക്കുക. ഞാൻ മുഴുവൻ ഗംഗാ വിഹാർ ടീമിനൊപ്പം വരും. ഞങ്ങൾക്ക് ആവശ്യമായതെല്ലാം ഉണ്ട് – ബുള്ളറ്റുകൾ, തോക്കുകൾ, എല്ലാം, ” എന്നതാണ് ഫെബ്രുവരി 26 രാത്രി 11:39 ഓടെ ലോകേഷ് ഗ്രൂപ്പിൽ പോസ്റ്റു ചെയ്തതായി പറയപ്പെടുന്ന സന്ദേശം.

Read More: കലാപങ്ങളുടെ മനഃശാസ്ത്രവും ഇന്ത്യൻ യാഥാർഥ്യങ്ങളും

രാത്രി 11:44 ന് “രാത്രി 9 മണിയോടെ, ബി. വിഹാറിനടുത്ത്, നിങ്ങളുടെ സഹോദരൻ രണ്ട് മുസ്ലീങ്ങളെ കൊന്ന് എന്റെ ടീമിനൊപ്പം ഡ്രെയിനിലേക്ക് വലിച്ചെറിഞ്ഞു. വിനയ്, ഇത്തരത്തിലുള്ള ഒരു ജോലി നിർവഹിക്കുന്നതിൽ നിങ്ങളുടെ സഹോദരൻ എപ്പോഴും മുന്നിലുണ്ടെന്ന് നിങ്ങൾക്കറിയാം,” എന്ന ഒരു സന്ദേശം ലോകേഷ് അയച്ചതായും കുറ്റപത്രത്തിൽ പറയുന്നു.

‘കട്ടാർ ഹിന്ദു ഏകത’ ഗ്രൂപ്പ് 25.02.2020 ന് 12.49ന് സൃഷ്ടിക്കപ്പെട്ടു. തുടക്കത്തിൽ ഈ ഗ്രൂപ്പിൽ 125 അംഗങ്ങളുണ്ടായിരുന്നു; 08.03.2020 ഓടെ മൊത്തം 47 പേർ ഗ്രൂപ്പിൽ നിന്ന് പുറത്തുകടന്നു,” എന്നും കുറ്റപത്രത്തിൽ പറയുന്നു.

12 പേരുടെ മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. “ഈ ഗ്രൂപ്പിലെ അംഗങ്ങളെ സംബന്ധിച്ച അന്വേഷണം ഇപ്പോഴും തുടരുകയാണ്,”എന്നും കുറ്റപത്രത്തിൽ പറയുന്നു.

Read More: WhatsApp group with 125 members used to push hate, mobilise rioters in Northeast Delhi

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Northeast delhi riots whatsapp group