Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

ഡൽഹി കലാപക്കേസ്: ഉമർ ഖാലിദിന് കോടതി ജാമ്യം അനുവദിച്ചു

സംഭവ ദിവസം കുറ്റകൃത്യം നടന്ന സ്ഥലവുമായി ബന്ധപ്പെട്ട ഒരു സിസിടിവി ഫൂട്ടേജുകളിലും വൈറൽ വീഡിയോകളിലും ഖാലിദിനെ കണ്ടിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു

umar khalid, umar khalid arrested, delhi riots, delhi riots 2020, delhi riots case, delhi police, delhi police umar khalid, uapa, indian express

വടക്കുകിഴക്കൻ ഡൽഹി കലാപക്കേസിൽ ജെഎൻയു മുൻ വിദ്യാർത്ഥി ഉമർ ഖാലിദിന് കോടതി ജാമ്യം അനുവദിച്ചു. 2020 ഫെബ്രുവരിയിൽ ഖജുരി ഖാസിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഖാലിദിന് ഡൽഹി അഡീഷണൽ സെഷൻസ് ജഡ്ജി വിനോദ് യാദവാണ് ജാമ്യം അനുവദിച്ചത്. ഉമർ ഖാലിദിനെതിരെ ഒരു സാക്ഷി ഉന്നയിച്ച ക്രിമിനൽ ഗൂഢാലോചനാ ആരോപണം യുക്തിക്ക് നിരക്കാത്തതാണെന്ന് കോടതി നിരീക്ഷിച്ചു.

അതേസമയം ഡൽഹി കലാപവുമായി ബന്ധപ്പെട്ട യുഎപിഎ കേസിൽ ഉമർ ഖാലിദ് തടവിൽ തന്നെ തുടരേണ്ടി വരും.

വിയോജിപ്പുകളെ അടിച്ചമർത്താനുള്ള രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമായി അന്വേഷണ ഏജൻസി കെട്ടിച്ചമച്ചതാണ് ഉമർഖാലിദിനെതിരായ വകുപ്പുകളെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ത്രിദീപ് പെയ്‌സ് കോടതിയിൽ വാദിച്ചു.

Read Also: ഐഎസ്ആർഒ ചാരക്കേസ്: ഗൂഢാലോചന അന്വേഷിക്കാൻ സിബിഐ; സുപ്രീം കോടതി ഉത്തരവിട്ടു

സംഭവ ദിവസം കുറ്റകൃത്യം നടന്ന സ്ഥലവുമായി ബന്ധപ്പെട്ട ഒരു സിസിടിവി ഫൂട്ടേജുകളിലും വൈറൽ വീഡിയോകളിലും ഖാലിദിനെ കണ്ടിട്ടില്ലെന്ന് കോടതി പറഞ്ഞു.സംഭവ ദിവസം ഉമർ ഖാലിദ് കുറ്റകൃത്യം നടന്ന സ്ഥലത്ത് ഹാജരായി എന്നതിന് ഏതെങ്കിലും സ്വതന്ത്ര സാക്ഷി ഇല്ലെന്നും പോലീസ് സാക്ഷി മുഖേ അപേക്ഷകനെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും കോടതി പറയുന്നു. അപേക്ഷകന്റെ മൊബൈൽ ഫോണിന്റെ സിഡിആർ സ്ഥാനം പോലും സംഭവ സ്ഥലത്ത് കുറ്റകൃത്യം നടന്ന സ്ഥലത്ത് കണ്ടെത്തിയില്ലെന്നും കോടതി വ്യക്തമാക്കി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Northeast delhi riots court grants bail to umar khalid

Next Story
കോവിഡ് വ്യാപനം: നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചുneet exam postponed, നീറ്റ് പരീക്ഷ, neet exam date, നീറ്റ് പരീക്ഷ തിയതി, neext pg exam schedule, harsh vardan tweet, covid 19, കോവിഡ് 19, covid 19 news, കോവിഡ് വാർത്തകൾ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com