പ്യോ​ങ്​​​യാ​ങ്​: ഉത്തരകൊറിയ വിക്ഷേപിച്ച ആ​ദ്യ ഭൂ​ഖ​ണ്ഡാ​ന്ത​ര ബാ​ലി​സ്​​റ്റി​ക്​ മി​സൈ​ൽ അമേരിക്കയി​ലുള്ള ‘പിതൃശൂന്യർ’ക്കുള്ള സമ്മാനമാണ്​ എന്ന്​ കൊറിയൻ ഏകാധിപതി കിം ജോങ്​ ഉൻ. വാർത്താ ഏജൻസിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ചൊ​വ്വാ​ഴ്​​ച ജ​പ്പാ​ൻ​ ക​ട​ലി​ലേ​ക്ക്​​ വിജയകരമായി തൊ​ടു​ത്ത മി​സൈ​ൽ വൻതോതിൽ ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ളതാണ്​. ലോ​ക​ത്തി​ലെ ഏ​ത്​ ല​ക്ഷ്യ​സ്​​ഥാ​ന​ത്തെ​യും ത​ക​ർ​ക്കാ​നാ​വു​ന്ന​താ​ണെ​ന്നും ഉ​ത്ത​ര കൊ​റി​യ അ​വ​കാ​ശപ്പെടുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കം നിരവധി നേതാക്കളാണ് ഉത്തരകൊറിയയുടെ പുതിയ മിസൈല്‍ അവകാശവാദത്തിനെതിരെ രംഗത്ത് വന്നത്. മിസൈൽ പരീക്ഷണം അറിഞ്ഞ ഉടൻ ഉ​ത്ത​ര കൊ​റി​യ​ൻ നേ​താ​വ്​ ജീ​വി​ത​ത്തി​ൽ എ​ന്തെ​ങ്കി​ലും ന​ല്ല​കാ​ര്യം ചെ​യ്​​തി​ട്ടു​ണ്ടോ എ​ന്ന്​ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ പ​രി​ഹാ​സ​ത്തോ​ടെ ട്വീ​റ്റ് ​​ചെ​യ്​​തിരുന്നു. ഉ​ത്ത​ര​കൊ​റി​യ​യു​ടെ വി​ഡ്​​​ഢി​ത്തം എ​ന്ന​ത്തേ​ക്കു​മാ​യി അ​വ​സാ​നി​പ്പി​ക്കാ​ൻ ചൈ​ന ഇ​ട​പെ​ട​ണ​മെ​ന്നും സ്വന്തം ജീവിതം കൊണ്ട്​ ആ മനുഷ്യന്​ മറ്റെന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്​തൂ കൂടെയെന്നും ട്രംപ്​ ചോദിച്ചിരുന്നു.

അതേസമയം, ഉത്തര കൊറിയ ആണവപരീക്ഷണങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് റഷ്യയും ചൈനയും രംഗത്ത്. ഉത്തരകൊറിയന്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇരു രാജ്യങ്ങളും പ്രതികരിച്ചു. ലോക രാഷ്ട്രങ്ങളുടെ എതിര്‍പ്പുകളെ അവഗണിച്ചും ഉത്തരകൊറിയ ഭൂഖണ്ഡാന്തര ബലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച സാഹചര്യത്തിലാണ് റഷ്യയും ചൈനയും എതിര്‍പ്പ് പ്രകടിപ്പിച്ചത്. യുഎന്‍ സെക്യൂരിറ്റി കൌണ്‍സിലിന്റെ യോഗം അടിയന്തരമായി വിളിച്ച് ചേര്‍ക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു.

ഉത്തരകൊറിയയുടെ ഭൂ​​​ഖ​​​ണ്ഡാ​​​ന്ത​​​ര ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ പരീക്ഷണത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ച് ഐക്യരാഷ്ട്രസഭയും രംഗത്തെത്തിയിരുന്നു. ഉത്തരകൊറിയയുടെ ഭൂ​​​ഖ​​​ണ്ഡാ​​​ന്ത​​​ര ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ പരീക്ഷണം അപലപനീയവും യുഎൻ സെക്യൂരിറ്റി കൗൺസിലിന്‍റെ പ്രമേയങ്ങൾക്ക് വിരുദ്ധവുമാണെന്ന് ഐക്യരാഷ്ട്രസഭാ തലവൻ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു.

ചൊവാഴ്ചയാണ്, ലോ​​​ക​​​ത്തെ​​​വി​​​ടെ​​​യും ചെ​​​ന്നെ​​​ത്താ​​​ൻ ശേ​​​ഷി​​​യു​​​ള്ള ഭൂ​​​ഖ​​​ണ്ഡാ​​​ന്ത​​​ര ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ (ഐ​​​സി​​​ബി​​​എം) വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പ​​​രീ​​​ക്ഷി​​​ച്ചെ​​​ന്ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ വ്യക്തമാക്കിയത്. 39 മി​​​നി​​​റ്റി​​​ൽ 2802 കി​​​ലോ​​​മീ​​​റ്റ​​​ർ ഉ​​​യ​​​രം കൈ​​വ​​രി​​ച്ച മി​​​സൈ​​​ലി​​​ന്‍റെ വി​​​ക്ഷേ​​​പ​​​ണം ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ഏ​​​കാ​​​ധി​​​പ​​​തി കിം ​​​ജോം​​​ഗ് ഉ​​​ൻ വീ​​​ക്ഷി​​​ച്ച​​​താ​​​യി ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ടി​​​വി അ​​​റി​​​യി​​​ച്ചിരുന്നു. പ്യോ​​​ഗ്യാം​​​ഗി​​​ൽ​​​നി​​​ന്ന് നൂ​​​റു കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ ജ​​​പ്പാ​​​ൻ സ​​​മു​​​ദ്രാ​​​തി​​​ർ​​​ത്തി​​​യി​​​ലാ​​​ണ് മി​​​സൈ​​​ൽ പ​​​തി​​​ച്ച​​​ത്.

ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ ജൂലായ് ഏഴ്, എട്ട് തീയതികളില്‍ നടക്കുന്ന ജി.20 ഉച്ചകോടിയില്‍ ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ കുറിച്ച് പ്രത്യേകം ചര്‍ച്ച നടത്താനൊരുങ്ങുന്നതിനിടെയാണ് വീണ്ടും മിസൈല്‍ പരീക്ഷണ അവകാശ വാദവുമായി ഉത്തരകൊറിയ രംഗത്ത് വന്നത്. കൊറിയന്‍ സെന്‍ട്രല്‍ ടെലിവിഷനിലൂടെയാണ് കിങ് ജോങ് ഉന്നിന്റെ നിര്‍ദേശ പ്രകാരം തങ്ങള്‍ വീണ്ടും മിസൈല്‍ പരീക്ഷിച്ചുവെന്നും അത് വിജയകരമായിരുന്നുവെന്നും അവകാശപ്പെട്ട് കൊണ്ട് ഉത്തരകൊറിയന്‍ പ്രതിരോധ മന്ത്രാലയം രംഗത്ത് വന്നത്.

2500 കി.മീറ്റര്‍ ദൂരമെന്നതാണ് മിസൈലിന്റെ ലക്ഷ്യമെങ്കിലും ഇപ്പോള്‍ പരീക്ഷിച്ച മിസൈലിന് അത്രയും ദൂരം എത്തിച്ചേരാന്‍ സാധിക്കുമെന്നും ഉത്തരകൊറിയന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ