സിയോൾ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ജീവനോടെയുണ്ടെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നും ദക്ഷിണ കൊറിയയുടെ മുന്നറിയിപ്പ്. ഉത്തരകൊറിയയിൽ എല്ലാം സാധാരണ നിലയിലാണെന്നും ദക്ഷിണ കൊറിൻ അധികൃതർ വ്യക്തമാക്കുന്നു.
അസാധാരണമായ ഒന്നും സംഭവിക്കുന്നില്ലെന്ന് ആത്മവിശ്വാസത്തോടെ പറയാൻ രഹസ്യാന്വേഷണ വിഭാഗം സർക്കാരിന് ഉണ്ടെന്ന് ഉത്തരകൊറിയയുമായി ഇടപഴകലിന്റെ മേൽനോട്ടം വഹിക്കുന്ന ദക്ഷിണ കൊറിയയുടെ ഏകീകരണ മന്ത്രി കിം യെൻ-ചുൽ പറഞ്ഞു.
Read More: നോർക്കയിൽ മണിക്കൂറുകൾക്കുള്ളിൽ രജിസ്റ്റർ ചെയ്തത് 1.47 ലക്ഷം പ്രവാസികൾ
കഴിഞ്ഞ ഏപ്രിൽ 15ന് മുത്തച്ഛന്റെ പിറന്നാള്‍ ആഘോഷചടങ്ങുകളിൽ കിം ജോങ് ഉൻ പങ്കെടുക്കാതിരുന്നതോടെയാണ് ഉത്തരകൊറിയൻ ഭരണാധികാരി ചികിത്സയിലാണെന്ന് റിപ്പോർട്ടുകൾ ഉയർന്നത്. ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് കിമ്മിൻ്റെ അരോഗ്യനില വഷളായെന്നും കിം മരണപ്പെട്ടു എന്നും റിപ്പോർട്ടുകൾ ഉയർന്നു. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉദ്ധരിച്ചായിരുന്നു റിപ്പോർട്ട്.
ഇതിനു പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ വാർത്തകൾ തള്ളി രംഗത്തെത്തി. റിപ്പോർട്ട് ചെയ്ത സിഎൻഎൻ ചാനലിന് പഴയ രേഖകളാണ് ലഭിച്ചതെന്നാണ് താൻ മനസിലാക്കുന്നതായിരുന്നു ട്രംപിൻ്റെ വാദം.
കൊറോണ വൈറസ് ബാധയിൽ നിന്നും രക്ഷ തേടുന്നതിന്റെ ഭാഗമായി കിം ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയോ ഐസൊലേഷനിൽ പോകുകയോ ചെയ്തതാകാമെന്ന് ദക്ഷിണ കൊറിയ മാധ്യമങ്ങൾ കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം കിമ്മിന്റെ പ്രത്യേക ട്രെയിൻ രാജ്യത്തെ റിസോര്‍ട്ട് ടൗണായ വോന്‍സാനില്‍ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാഷിങ്ടണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഉത്തരകൊറിയ മോണിറ്ററിങ് പ്രൊജക്ട് ഇതുസംബന്ധിച്ച സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു.
കിം കുടുംബത്തിനായി പ്രത്യേകം തയാറാക്കിയ സ്‌റ്റേഷനില്‍ ഏപ്രില്‍ 21 മുതല്‍ 23 വരെ ട്രെയിന്‍ പാര്‍ക്ക് ചെയ്തതായി ശനിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രൂപ്പ് ട്രെയിന്‍ കിമ്മിന്റേതാണെന്ന് പറയുന്നുണ്ടെങ്കിലും ബ്രീട്ടിഷ് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് കിം നഗരത്തിലുണ്ടായിരുന്ന കാര്യം സ്ഥിരീകരിക്കുന്നില്ല. ട്രെയിനിന്റെ സാന്നിധ്യം കൊണ്ട് ഉത്തരകൊറിയന്‍ നേതാവിന്റെ ആരോഗ്യനിലയെ പറ്റി ഒരു സൂചനയും ലഭിക്കുന്നില്ല. എന്നാല്‍, നിലവില്‍ രാജ്യത്തിന്റെ കിഴക്കന്‍ തീരത്തുള്ള പ്രത്യേക മേഖലയിലാണ് കിം ഉള്ളതെന്ന റിപ്പോര്‍ട്ടുകള്‍ക്കാണ് പ്രാധാന്യമെന്നും റോയിട്ടേഴ്സ് പറയുന്നു.
Read in English: North Korea’s Kim Jong Un ‘alive and well’: S Korea