പ്യോങ്യാങ്: പുതുവർഷദിനത്തിൽ അമേരിക്കയ്ക്കും ട്രംപിനുമെതിരെ ഭീഷണി മുഴക്കി കിം ജോങ് ഉൻ രംഗത്ത്. അമേരിക്കയ്ക്ക് നേരെ തയ്യാറാക്കിവച്ചിരിക്കുന്ന ആണവായുധങ്ങളുടെ റിമോട്ട് തന്‍റെ കൈവശം എപ്പോഴുമുണ്ടെന്നാണ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ പറഞ്ഞത്. പുതുവത്സരത്തോട് അനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് കിം ജോങ് ഇക്കാര്യം വ്യക്തമാക്കിയത്.

ആണവായുധങ്ങളുടെ ബട്ടണ്‍ തന്‍റെ ഓഫീസിലെ ഡസ്കിലുമുണ്ട്, ഇത് ഭീഷണിയല്ല. ഇതാണ് യാഥാർഥ്യമെന്ന് അദ്ദേഹം പ്രതികരിച്ചു. അമേരിക്കയെ വരെ തകർക്കാൻ സാധിക്കുന്ന ആണവായുധങ്ങളാണ് ഞങ്ങളുടെ കൈവശമുള്ളത്. ഇക്കാര്യം യുഎസിന് അറിയാം. അതിനാൽ അവർ ഒരിക്കലും ഉത്തരകൊറിയയ്ക്കെതിരെ യുദ്ധത്തിന് തയ്യാറാകില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം സമധാനമാണ് ആഗ്രഹിക്കുന്നത്. രാജ്യത്തിന് ഭീഷണിയുണ്ടായാൽ മാത്രമേ ആണവായുധങ്ങൾ ഉപയോഗിക്കുകയുള്ളൂവെന്നും കിം ജോങ് ഉൻ വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ