scorecardresearch

കൊറിയയില്‍ സമാധാനം പൂക്കുന്നു; ഉത്തരകൊറിയ ആണവകേന്ദ്രം പൂട്ടും

പൊതുജനങ്ങളുടെയും വിദഗ്ധരുടെയും സാന്നിധ്യത്തിലായിരിക്കും ആണവപരീക്ഷണകേന്ദ്രം അടച്ചുപൂട്ടുന്ന ചടങ്ങ് നടത്തുക

സോ​ൾ: ഉ​ത്ത​ര​കൊ​റി​യ​യു​ടെ ആ​ണ​വ​പ​രീ​ക്ഷ​ണ​കേ​ന്ദ്രം അ​ടു​ത്ത​മാ​സം അ​ട​ച്ചു​പൂ​ട്ടു​മെ​ന്ന് ദ​ക്ഷി​ണ​കൊ​റി​യ​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു. പ്ര​സി​ഡ​ന്‍റ് മൂ​ണ്‍ ജെ ​ഇന്നു​മാ​യി ഉ​ത്ത​ര​കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിംങ് ജോങ് ഉ​ൻ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ഇ​ക്കാ​ര്യത്തില്‍ തീരുമാനമായത്.

പൊതുജനങ്ങളുടെയും വിദഗ്ധരുടെയും സാന്നിധ്യത്തിലായിരിക്കും ആണവപരീക്ഷണകേന്ദ്രം അടച്ചുപൂട്ടുന്ന ചടങ്ങ് നടത്തുക. ദക്ഷിണ കൊറിയയിൽനിന്നും യുഎസിൽനിന്നുമുള്ള വിദേശ വിദഗ്ധരെ ആ ചടങ്ങിലേക്കു സ്വാഗതം ചെയ്യുമെന്നും ദക്ഷിണകൊറിയ വ്യക്തമാക്കി. ആണവ പരീക്ഷണ കേന്ദ്രം മേയ് മാസത്തിൽ അടച്ചുപൂട്ടാമെന്ന് ഉത്തര കൊറിയ ഉറപ്പ് നൽകിയിട്ടുണ്ട്. അടച്ച് പൂട്ടുന്ന ചടങ്ങ് പരസ്യമായിരിക്കും. ദക്ഷിണ കൊറിയയിൽനിന്നും യുഎസിൽ നിന്നുമുള്ള വിദേശ വിദഗ്‌ധരെ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുമെന്നും ദക്ഷിണ കൊറിയ വക്താവ് വ്യക്തമാക്കി.

നിലവിൽ ദക്ഷിണ കൊറിയയുടെ ടൈം സോണിനെ അപേക്ഷിച്ച് അരമണിക്കൂർ വ്യത്യാസത്തിലാണ് ഉത്തര കൊറിയയുടെ ടൈം സോൺ. ഇതു ദക്ഷിണ കൊറിയയുടേതിനു സമാനമാക്കുമെന്നും ഉത്തര കൊറിയ അറിയിച്ചതായാണ് വിവരം. ആണവ പരീക്ഷണം നിർത്തി വയ്ക്കുമെന്ന് ഉത്തര കൊറിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ നിർമാണവും ഉത്തര കൊറിയ നിർത്തിയിട്ടുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: North korea to shut down nuclear test site in may