സിയോൾ: യുദ്ധസന്നാഹങ്ങളുമായി അമേരിക്ക കൊറിയൻ തീരത്ത് എത്തിയതോടെ മറുപടിയുമായി ഉത്തരകോറിയ. രാജ്യാതിർത്തിയിൽ പീരങ്കിപ്പടയെ വിന്യസിച്ച ഉത്തരക്കൊറിയ തങ്ങളുടെ ആയുധങ്ങൾ പരീക്ഷികുകയും ചെയ്തു. സൈനീകാഭ്യസത്തിന്റെ ദൃശ്യങ്ങൾ ഉത്തരകൊറിയ പുറത്ത് വിട്ടിട്ടുണ്ട്. പോർ വീമാനങ്ങൾ ബോംബ് വർഷിക്കുന്നതും പീരങ്കികൾ ഉപയോഗിക്കുന്ന ദൃശ്യങ്ങളും കൊറിയ പുറത്ത് വിട്ടിട്ടുണ്ട്. പ്രഹരശേഷികൂടിയ ബോംബുകൾ ഉപയോഗിക്കുന്ന ദൃശ്യങ്ങളും ഇവയിൽ ഉൾപ്പെടും.


അണ്വായുധാക്രമണം നടത്താൻ വരെ ശേഷിയുള്ള അമേരിക്കൻ അന്തർവാഹിനി യുഎസ്എസ് മിഷിഗൺ ഇന്നലെ കൊറിയൻ തീരത്ത് എത്തിയിരുന്നു . വിമാനവാഹിനി യുഎസ്എസ് കാൾ വിൻസനടക്കമുള്ള പടക്കപ്പലുകൾ നേരത്തെ തന്നെ മേഖലയിലെത്തിയിരുന്നു. എന്നാൽ അണ്വായുധ പ്രയോഗിക്കാനുള്ള അവസാന തയ്യാറെടുപ്പിലാണ് തങ്ങൾ എന്ന് ഉത്തരക്കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. . ഉത്തരകൊറിയയുടെയും അമേരിക്കയുടെയും നീക്കങ്ങളെ ആശങ്കയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ