പ്യോംഗ്യാങ്: ഉ​ത്ത​ര​കൊ​റി​യ​യും അ​മേ​രി​ക്ക​യും ത​മ്മി​ൽ ഏ​തു​നി​മി​ഷ​വും യു​ദ്ധ​ത്തി​ന് സാ​ധ്യ​ത​യെ​ന്ന് സൂചന. ഇരു രാഷ്‍ട്രങ്ങളും തമ്മിൽ ഏത് നിമിഷവും യുദ്ധമുണ്ടാകുമെന്ന് ചൈനയും മുന്നറിയിപ്പ് നൽകി. വിട്ടുവീഴ്ചക്കില്ലെന്ന നിലപാടില്‍ ഇരുരാജ്യങ്ങളും തുടരുന്ന സാഹചര്യത്തിലാണ് മൂന്നാം ലോക മഹായുദ്ധത്തിലേക്കാണ് നീങ്ങുന്നതെന്ന ഭീതിയുണരുന്നത്.

ഇരു രാജ്യങ്ങളും സൈനിക വിന്യാസം ശക്തിപ്പെടുത്തിക്കഴിഞ്ഞു. ആ​റാ​മ​ത്തെ മി​സൈ​ൽ പ​രീ​ക്ഷ​ണം ന​ട​ത്താൻ ഉ​ത്ത​ര​കൊ​റി​യ ഒ​രു​ങ്ങി​യ​തോ​ടെ​യാ​ണ് മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​ത്. കൊറിയയുടെ തുടർച്ചയായ ആണവ പരീക്ഷണങ്ങളിൽ അതൃപ്തിയുള്ള അമേരിക്ക സൈനിക നടപടിയിലൂടെ അത് നേരിടാനാണ് ഒരുങ്ങുന്നത്.

ഉത്തരകൊറിയയ്ക്ക് മുന്നറിയിപ്പായാണ് അഫ്ഗാനിൽ ഐഎസിനെതിരെ എക്കാലത്തെയും വലിയ ആണവേതര ബോംബ് അമേരിക്ക പ്രയോഗിച്ചതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വിരട്ടല്‍ വേണ്ടെന്ന് ഉത്തരകൊറിയയും വ്യക്തമാക്കി കഴിഞ്ഞു.

ഏത് നിമിഷവും യുദ്ധമുണ്ടായേക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. യു​ദ്ധ​മു​ണ്ടാ​യാ​ൽ ആ​രും ​ജ​യി​ക്കാ​ത്ത യു​ദ്ധ​മാ​യി​രി​ക്കു​മി​തെ​ന്നും ചൈ​ന വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വാം​ഗ് യി ​പ​റ​ഞ്ഞു. ഇതിന്‍റെ ഭാഗമായി ചൈനയിൽ നിന്നും കൊറിയയിലേക്കുള്ള വിമാന സർവീസ് ഇന്നുമുതൽ നിർത്തലാക്കിയേക്കും.

യു​എ​സി​ലെ​ത്താ​ൻ ശേ​ഷി​യു​ള്ള ദീ​ർ​ഘ ദൂ​ര മി​സൈ​ൽ വി​ക​സി​പ്പി​ക്കാ​ൻ ഉ​ത്ത​ര​കൊ​റി​യ ശ്ര​മം തു​ട​രു​ക​യാ​ണ്. ഉ​ത്ത​ര​കൊ​റി​യ ഇ​തി​ന​കം അ​ഞ്ചു മി​സൈ​ൽ പ​രീ​ക്ഷ​ണം ന​ട​ത്തി. ആ​റാ​മ​ത്തെ പ​രീ​ക്ഷ​ണം ആ​സ​ന്ന​മാ​ണെ​ന്നാ​ണ് സാ​റ്റ​ലൈ​റ്റ് നി​രീ​ക്ഷ​ണ​ത്തി​ൽ ല​ഭി​ച്ച ഫോ​ട്ടോ​ക​ൾ ന​ൽ​കു​ന്ന സൂ​ച​ന.

ഇ​തോ​ടെ വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലാ​യ യു​എ​സ്എ​സ് കാ​ൾ വി​ൻ​സ​നും മി​സൈ​ൽ ന​ശീ​ക​ര​ണി​ക​ളും ഉ​ൾ​പ്പെ​ട്ട ക​പ്പ​ൽ​വ്യൂ​ഹം കൊ​റി​യ​ൻ മേ​ഖ​ല​യി​ലേ​ക്ക് യു​എ​സ് അ​യ​ച്ചു.
ആറാമത്തെ ആണവബോംബ് പരീക്ഷണത്തിന് ഉത്തരകൊറിയ ശനിയാഴ്ച്ച തയ്യാറായേക്കുമെന്നാണ് റിപ്പോർട്ടുകൾ. അത്തരത്തിൽ പ്രകോപനമുണ്ടായാൽ ഒരു യുദ്ധത്തിനാകും വഴിവെക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ