മോസ്കോ: ഉത്തരകൊറിയ ദീർഘദൂര മിസൈൽ പരീക്ഷണത്തിന് തയാറെടുക്കുന്നതായി റഷ്യയുടെ വെളിപ്പെടുത്തൽ. അമേരിക്കയെ ലക്ഷ്യമിട്ടാണ് ഇത്തവണത്തെയും പരീക്ഷണം. അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തെ ആക്രമിക്കുവാൻ സാധിക്കുന്ന തരത്തിലുള്ള ദീർഘദൂര മിസൈലാണ് ഉത്തരകൊറിയ വികസിപ്പിക്കുന്നത്.

ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോംഗ്യാംഗ് സന്ദർശിച്ച ശേഷം റഷ്യൻ അന്താരാഷ്ട്രകാര്യ സമിതിയംഗം അന്‍റണ്‍ മോറോസോവാണ് ഇക്കാര്യം വിശദീകരിച്ചത്. ഒക്ടോബർ രണ്ടു മുതൽ ആറ് വരെ മോറോസോവ ഉൾപ്പെടെ രണ്ട് പേരാണ് പ്യോംഗ്യാംഗ് സന്ദർശിച്ചത്.

അമേരിക്കയുടെ പടിഞ്ഞാൻ തീരത്തെ ആക്രമിക്കാൻ പുതിയ മിസൈലുകൾക്ക് സാധിക്കുമെന്ന് ഉത്തരകൊറിയൻ പ്രതിനിധികൾ അവകാശപ്പെട്ടതായി റഷ്യൻ സംഘം പറഞ്ഞു. സമീപഭാവിയിൽ തന്നെ കൂടുതൽ ദീർഘദൂര മിസൈലുകൾ പരീക്ഷിക്കുമെന്നും യുദ്ധത്തിന് മാനസികമായി തയ്യാറെടുത്ത നിലയിലാണ് ഉത്തരകൊറിയ എന്നും റഷ്യ വ്യക്തമാക്കി.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ