പ്യോഗ്യാങ്: അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം പ്രതിസന്ധിയില്‍ ആയിരിക്കെ അമേരിക്കയ്ക്ക് മുന്നറിയിപ്പ് എന്നോണം കിം ജോംങ് ഉന്നിന്റെ സൈന്യം കൂറ്റന്‍ റാലി നടത്തി. തലസ്ഥാനമായ പ്യോഗ്യാങിലാണ് റാലി നടത്തിയത്.

ഉത്തര കൊറിയ രാഷ്ട്രപിതാവായ കിം ഇൽ സുംഗിന്റെ ജന്മവാർഷിക ദിനത്തോട് അനുബന്ധിച്ചാണ് സൈനിക പ്രകടനം നടത്തിയതെങ്കിലും അമേരിക്കയോടുള്ള യുദ്ധസൂചനയാണ് ഉത്തരകൊറിയ നല്‍കിയതെന്നാണ് വിലയിരുത്തല്‍.

അമേരിക്കയുടെ ഏത് ഭീഷണിയേയും നേരിടാൻ ഒരുക്കമാണെന്ന സന്ദേശമാണ് സൈനിക പരേഡിലൂടെ കിം നൽകുന്നതെന്നാണ് വിദേശ നിരീക്ഷകരുടെ വിലയിരുത്തൽ. പുതിയ ഭൂഖണ്ഡന്തര ബാലിസ്റ്റിക് മിസൈലുകളും അത്യാധുനിക ആയുധങ്ങളും പരേഡിൽ പ്രദർശിപ്പിച്ചു.

ഇരു രാഷ്‍ട്രങ്ങളും തമ്മിൽ ഏത് നിമിഷവും യുദ്ധമുണ്ടാകുമെന്ന് ചൈനയും മുന്നറിയിപ്പ് നൽകിയിരുന്നു. വിട്ടുവീഴ്ചക്കില്ലെന്ന നിലപാടില്‍ ഇരുരാജ്യങ്ങളും തുടരുന്ന സാഹചര്യത്തിലാണ് മൂന്നാം ലോക മഹായുദ്ധത്തിലേക്കാണ് നീങ്ങുന്നതെന്ന ഭീതിയുണരുന്നത്.

യു​എ​സി​ലെ​ത്താ​ൻ ശേ​ഷി​യു​ള്ള ദീ​ർ​ഘ ദൂ​ര മി​സൈ​ൽ വി​ക​സി​പ്പി​ക്കാ​ൻ ഉ​ത്ത​ര​കൊ​റി​യ ശ്ര​മം തു​ട​രു​ക​യാ​ണ്. ഉ​ത്ത​ര​കൊ​റി​യ ഇ​തി​ന​കം അ​ഞ്ചു മി​സൈ​ൽ പ​രീ​ക്ഷ​ണം ന​ട​ത്തി. ആ​റാ​മ​ത്തെ പ​രീ​ക്ഷ​ണം ഇന്ന് നടത്തുമെന്ന സൂചനകളും ഉണ്ടായിരുന്നു.

വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലാ​യ യു​എ​സ്എ​സ് കാ​ൾ വി​ൻ​സ​നും മി​സൈ​ൽ ന​ശീ​ക​ര​ണി​ക​ളും ഉ​ൾ​പ്പെ​ട്ട ക​പ്പ​ൽ​വ്യൂ​ഹം കൊ​റി​യ​ൻ മേ​ഖ​ല​യി​ലേ​ക്ക് യു​എ​സ് അ​യ​ച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ