കനത്ത പ്രഹരശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി പ്രകോപനം തുടർന്ന് ഉത്തരകൊറിയ. ഇന്ന് പുലർച്ചയോടെയാണ് ഉത്തരക്കൊറിയ ബാലിസ്റ്റിക്ക് മിസൈൽ പരീക്ഷിച്ചത്. മിസൈൽ പരീക്ഷണം വിജയകരമാണ് എന്നാണ് ഉത്തരക്കൊറിയൻ വാർത്താ ഏജൻസി അറിയിച്ചത്.​ എന്നാൽ പരീക്ഷണം പരാജയപ്പെട്ടു എന്നാണ് അമേരിക്ക അവകാശപ്പെടുന്നത് . മിസൈൽ പരീക്ഷണം പരാജയപ്പെട്ടതിന് അമേരിക്കൻ പ്രസിഡൻഡ് ഡോണാൾഡ് ട്രംമ്പ് ഉത്തരകൊറിയയെ കളിയാക്കി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഉത്തരകൊറിയ മിസൈൽ, ആണവ പരീക്ഷണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ സംഘർഷത്തിന്​ സാധ്യതയുണ്ടെന്ന്​ ഡോണാൾഡ്​ ട്രംപ് ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

നോർത്ത് കൊറിയയുടെ അതിർത്തിയിൽ തന്നെയായിരുന്നു മിസൈൽ പരീക്ഷണം. ബാലിസ്റ്റിക് മിസൈൽ ഗണത്തിലെ KN-17 ആണ് കൊറിയ പരീക്ഷിച്ചത്. എന്നാൽ മിസൈൽ വായുവിൽ വെച്ച് പൊട്ടിത്തെറിച്ചു​ എന്നാണ് ദക്ഷിണകൊറിയ പറയുന്നത്. കൊറിയൻ തീരത്ത യുദ്ധസന്നാഹമൊരുക്കി അമേരിക്കയും പ്രകോപനം തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ