സോൾ: ജപ്പാന്റെ ദിശയിൽ പസഫിക് സമുദ്രത്തിലേക്ക് ഉത്തര കൊറിയ മധ്യദൂര മിസൈൽ തൊടുത്തതായി അമേരിക്കയും ദക്ഷിണ കൊറിയയും. ഇത് ഉത്തര കൊറിയയുടെ ഏറ്റവും ദീർഘമേറിയ മിസൈൽ പരീക്ഷണമായിരുന്നുവെന്നും എതിർചേരിയിലുള്ള ഇരു രാജ്യങ്ങളും വിശദീകരിച്ചു.

അതേസമയം, ഐക്യരാഷ്ട്ര സഭ ഉപരോധം കടുപ്പിച്ചിട്ടും തങ്ങളുടെ ആയുധ പര്യവേഷണ തീരുമാനങ്ങളുമായി മുന്നോട്ട് പോവുകയാണ് ഉത്തര കൊറിയ. ഓഗസ്റ്റിൽ ഉത്തര കൊറിയയ്ക്ക് എതിരെ ഭീഷണി ഉയർത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കനത്ത മറുപടിയാണ് ഉത്തര കൊറിയ നൽകിയത്.

ആണവ പ്രഹര ശേഷിയുള്ള രണ്ട് മിസൈലുകളാണ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയെന്നോണം പ്യോങ്ങ്യാങ്ങിൽ പരീക്ഷണത്തിന് വിധേയമാക്കിയത്. ഒരു മാസത്തിനിടയിൽ ഇത് രണ്ടാം വട്ടമാണ് ജപ്പാന് നേർക്ക് ഉത്തര കൊറിയ മിസൈൽ തൊടുക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ