ന്യൂയോർക്ക്: എല്ലാ രാജ്യാന്തര മര്യാദകളും ലംഘിച്ചുള്ള ഉത്തരകൊറിയയുടെ ആണവ പരീക്ഷണത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് അമേരിക്ക. ഈ പ്രകോപനങ്ങൾക്ക് കനത്ത വില കൊടുക്കേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡൻഡ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. അമേരിക്കയ്ക്കു ഭീഷണിയുണ്ടായാൽ ഉത്തരകൊറിയ ശക്തമായ സൈനിക നടപടികൾ നേരിടേണ്ടിവരുമെന്നു പെന്‍റഗണ്‍ മേധാവി ജെയിംസ് മാറ്റിസും പ്രതികരിച്ചു. ഉത്തരകൊറിയ ആറാം തവണയും അണുവായുധം പരീക്ഷിച്ച പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പ്രതികരണം.

അ​​​മേ​​​രി​​​ക്ക​​​വ​​​രെ ചെ​​​ന്നെ​​​ത്താ​​​ൻ ശേ​​​ഷി​​​യു​​​ള്ള ര​​​ണ്ട് ഭൂ​​​ഖ​​​ണ്ഡാ​​​ന്ത​​​ര മി​​​സൈ​​​ലു​​​ക​​​ൾ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ ജൂ​​​ലൈ​​​യി​​​ൽ പ​​​രീ​​​ക്ഷി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യെ ചു​​​ട്ടു​​​ചാ​​​ന്പ​​​ലാ​​​ക്കു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോണൾഡ് ട്രം​​​പ് ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കിയിരുന്നു. ഇതിനിടെ ഉത്തരകൊറിയയുടെ ഹൈഡ്രജൻ ബോംബ് പരീക്ഷണത്തിന്‍റെ പശ്ചാത്തലത്തിൽ യുഎൻ സുരക്ഷാ കൗണ്‍സിൽ ഇന്ന് അടിയന്തര യോഗം ചേരും. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളാണ് അടിയന്തര യോഗത്തിൽ പങ്കെടുക്കുന്നത്.

ഉത്തരകൊറിയയുടെ ഹൈഡ്രജൻ ബോംബ് പരീക്ഷണത്തെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അപലപിച്ചിരുന്നു. അന്തർദേശീയ നിയമങ്ങളുടെ ലംഘനമാണിതെന്നും ഉത്തരകൊറിയയുടെ ഇത്തരം നടപടികൾ നിർത്തണമെന്നും ഗുട്ടെറസ് ആവശ്യപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ