ന്യൂഡല്‍ഹി: വടക്കെ ഇന്ത്യയിൽ കാലവർഷം ശക്തമാകുന്നു. ഹിമാചൽ പ്രദേശ്, ഹരിയാന, പഞ്ചാബ്, ഡൽഹി, ജമ്മു-കാശ്മീർ എന്നീ സംസ്ഥാനങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്. മഴ ശക്തിപ്രാപിച്ചതോടെ പഞ്ചാബിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ല ഭരണകൂടങ്ങൾ ജാഗ്രത പാലിക്കണമെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് അറിയിച്ചു.

ഹിമാചൽ പ്രദേശിലും പ്രളയത്തിന് സമാനമായ സ്ഥിതിയാണുള്ളത്. ഇത് മുൻനിർത്തി കുളു ജില്ലയിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്ത സാധ്യത കണക്കിലെടുത്ത് സർക്കാർ ഉദ്യോഗസ്ഥരോടും സൈന്യത്തോടും തയ്യാറെടുപ്പുകൾ ആരംഭിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

മഴ കനത്തത് തിരിച്ചടിയായത് കർഷകർക്കാണ്. ഈ മാസം അവസാനത്തോടെ വിളവെടുപ്പിനായി കാത്തിരുന്ന പാടങ്ങളെല്ലാം വെള്ളത്തിനടിയിലായി. സെപ്റ്റംബർ 22 വരെ 391സെന്റി മീറ്റർ പെയ്ത മഴ എന്നാൽ ശനിയാഴ്ചയോടെ 442 സെന്റി മീറ്ററിലേക്ക് ഉയരുകയായിരുന്നു. മഴയോടൊപ്പം മഞ്ഞ്‍ വീഴ്ചയും ജമ്മു-കാശ്മീരിലെ ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ