Latest News

മുഖാമുഖം കൊറിയകള്‍: ഇരു രാജ്യങ്ങളും തമ്മിലുളള നിര്‍ണായക ഉച്ചകോടിക്ക് തുടക്കം

സാ​ങ്കേതി​ക​മാ​യി ആ​റു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി യു​ദ്ധം തു​ട​രു​ന്ന ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ബ​ന്ധ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​ണ്​ ഉ​ച്ച​കോ​ടി

സോ​ൾ: ലോ​കം ആ​കാം​ക്ഷ​യോ​ടെ ഉ​റ്റു​നോ​ക്കു​ന്ന ഉ​ത്ത​ര -ദ​ക്ഷി​ണ കൊ​റി​യ നേ​തൃ​ത്വ​ത്തി​​​​ന്റെ കൂ​ടി​ക്കാ​ഴ്​​ച തുടങ്ങി. ഉ​ത്ത​ര കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിം ​ജോ​ങ്​ ഉ​ന്നും ദ​ക്ഷി​ണ കൊ​റി​യ​ൻ പ്ര​സി​ഡന്റ് മൂ​ൺ ജെ ​ഇ​ന്നു​മാ​ണ്​ കൂടിക്കാഴ്​ച നടത്തുന്നത്​. സാ​ങ്കേതി​ക​മാ​യി ആ​റു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി യു​ദ്ധം തു​ട​രു​ന്ന ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ബ​ന്ധ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​ണ്​ ഉ​ച്ച​കോ​ടി.

ഉപദ്വീപിനെ വിഭജിച്ച 1950-53 ലെ ആഭ്യന്തര യുദ്ധത്തിനു ശേഷം അതിര്‍ത്തിയില്‍ നടക്കുന്ന നിര്‍ണായക കൂടിക്കാഴ്ചയാണ്. വിഭജനത്തിനു ശേഷം അതിര്‍ത്തിയില്‍ ചര്‍ച്ചയ്‌ക്കെത്തുന്ന ആദ്യ ഭരണാധികാരിയുമാണ് കിം ജോങ്.

പ്രദേശിക സമയം 9.30 ആണ് കൂടിക്കാഴ്ചയെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കി. അണ്വായുധങ്ങള്‍ കുറയ്ക്കാന്‍ ഉത്തര കൊറിയ അടുത്തകാലത്ത് സന്നദ്ധ പ്രകടിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. ഈ വിഷയം ചര്‍ച്ചയില്‍ പ്രധാന അജണ്ടയായിരിക്കുമെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍, ഇരുരാജ്യങ്ങളും തമ്മിലുള്ള കഴിഞ്ഞ ചര്‍ച്ചയ്ക്ക് ശേഷം ഉത്തര കൊറിയയുടെ ആണവ, മിസൈല്‍ ടെക്‌നോളജി ഏറെ പുരോഗമിച്ചതിനാല്‍ ചര്‍ച്ചയില്‍ ഏതെങ്കിലും തരത്തിലുള്ള കരാര്‍ ദുഷ്‌കരമാണെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കി. ഉപദ്വീപില്‍ വര്‍ഷങ്ങള്‍ നീണ്ട സംഘര്‍ഷത്തിന് അയവുവരുത്തുന്നതാണ് ഈ കൂടിക്കാഴ്ച. കിമ്മും യുഎസ് പ്രസിഡന്റ് ഡെണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച സാധ്യമാക്കുന്നതിനു കൂടിയാണ് ഇരുരാഷ്ട്രത്തലവന്മാരും ഇന്ന് അതിര്‍ത്തിയില്‍ സന്ധിക്കുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: North and south korean leaders hold historic summit

Next Story
ഇന്ദു മല്‍ഹോത്ര സുപ്രിം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തുindu malhotra, Supreme Court, Chief Justice India
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express